വിമോചന സമരത്തിന്റെ പഴയ സന്തതികള്‍ക്ക് പുതിയ ജീവന്‍ വെച്ചുവെന്നാണ് പ്രതിപക്ഷം കരുതുന്നത്: എ കെ.ബാലന്‍

കെ റെയില്‍ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ സമീപനത്തിനെതിരെ പ്രതികരിച്ച് സി പി ഐ എം നേതാവ് എ കെ ബാലന്‍. വയല്‍ക്കിളികള്‍ ഇപ്പോള്‍ എവിടെയാണ്, അവര്‍ ഇപ്പോള്‍ സിപിഐഎമ്മിന് ഒപ്പമാണെന്നും എ കെ ബാലന്‍ പ്രതികരിച്ചു. അതെ അവസ്ഥയാണ് കെ റെയിലിലും സംഭവിക്കാന്‍ പോകുന്നതെന്ന് എ കെ ബാലന്‍ മുന്നറിയിപ്പ് നല്‍കി.

എങ്ങനെയെങ്കിലും ഒരു വെടിവെയ്പ്പുണ്ടാക്കുക എന്നതാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യമെന്ന് എ കെ ബാലന്‍ കുറ്റപ്പെടുത്തി. കേരളത്തിലെ ജനങ്ങള്‍ക്ക് വുകസന വിഷയത്തില്‍ ആശങ്കയില്ല. നാടിന്റെ വികസനമാണ് പ്രശ്‌നം. നാട്ടില്‍ വികസനം വേണം.

ആവശ്യമെങ്കില്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തുമെന്നും സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കിയില്‍ യു ഡി എഫിന് ജന്മത്ത് അധികാരത്തില്‍ വരാന്‍ പറ്റില്ലെന്നും അതു മനസിലാക്കിയാണ് യു ഡി എഫ് സമരമെന്നും എ കെ ബാലന്‍ കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here