കെ റെയില്‍ സമരത്തിനൊപ്പം ജനങ്ങളില്ല: ഇ പി ജയരാജന്‍

കെ റെയില്‍ സമരത്തിനൊപ്പം ജനങ്ങളില്ലെന്ന് ഇ പി ജയരാജന്‍. സമരത്തിന് പിന്നില്‍ തെക്കും വടക്കമില്ലാത്ത വിവരദോഷികളെന്ന് ഇ പി ജയരാജന്‍.

കുറ്റി പറിക്കാന്‍ ജനിച്ചവന്‍ കുറ്റി പറിച്ചേ പറ്റൂവെന്നും ഇ പി ജയരാജന്‍ പരിഹസിച്ചു. പ്രതിപക്ഷം കെ റെയില്‍ വിയത്തില്‍ ചില റെഡിമെയ്ഡ് ആളുകളെ കൊണ്ട് വന്ന് സമരം നടത്തുകയാണ്. കെ റെയിലിന് സ്ഥലം നല്‍കാന്‍ ജനങ്ങള്‍ തയ്യാറായി ഇങ്ങോട്ട് വരികയാണെന്നും കെ റെയില്‍ നടപ്പിലാക്കേണ്ടത് ജനങ്ങളുടെ ആഗ്രഹമാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

വി ഡി സതീശന് പണിയൊന്നുമില്ലെങ്കില്‍ കുറ്റി പറിച്ച് നടക്കട്ടെയെന്നും എന്നാല്‍ കെ റെയിലുമായി സര്‍ക്കാര്‍ മുന്നോട്ട് തന്നെ പോകുമെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. കെ റെയില്‍ പദ്ധതി നടപ്പിലായാല്‍ ആദ്യം വണ്ടിയില്‍ കയറുന്നത് കോണ്‍ഗ്രസുകാരായിരിക്കുമെന്നും
കിഫ് ബി യെ ഇതിനേക്കാള്‍ കൂടുതല്‍ എതിര്‍ത്തവരാണ് പ്രതിപക്ഷമെന്നും ഇ പി ജയരാജന്‍ ഓര്‍മ്മിപ്പിച്ചു.

ഇപ്പോള്‍ കിഫ് ബി ഫണ്ടിനായി കോണ്‍ഗ്രസ് എം എല്‍ എ മാര്‍ തലയില്‍ മുണ്ടിട്ട് വരികയാണ്. കോണ്‍ഗ്രസ്സ് വരാത്തതുകൊണ്ട് പാര്‍ട്ടി കോണ്‍ഗ്രസിന് പ്രശ്‌നമൊന്നുമില്ലെന്നും ലീഗിന്റെ തണലില്‍ വളരുന്ന പാര്‍ട്ടി ആണ് കോണ്‍ഗ്രസ്സെന്നും ലീഗ് ഇല്ലെങ്കില്‍ ഒരു സീറ്റില്‍ പോലും ജയിക്കാന്‍ കഴിയാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സെന്നും ഇ പി ജയരാജന്‍ കുറ്റപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News