യുക്രൈന്‍ പ്രതിസന്ധി ഇന്ത്യ-പസിഫിക് ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തും; ഇന്ത്യ-ഓസ്‌ട്രേലിയ ഉച്ചകോടി

ഇന്ത്യ-ഓസ്‌ട്രേലിയ ഉച്ചകോടിയില്‍ ഉക്രൈന്‍ വിഷയം ചര്‍ച്ചയായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയും തിങ്കളാഴ്ച നടത്തിയ വെര്‍ച്വല്‍ ഉച്ചകോടിയിലാണ് റഷ്യയുടെ യുക്രൈന്‍ അധിനിവേശവും ചര്‍ച്ചയായത്. യുക്രൈന്‍ പ്രതിസന്ധി ഇന്ത്യ-പസിഫിക് ബന്ധങ്ങളില്‍ വിള്ളല്‍ വീഴാന്‍ കാരണമാകരുതെന്ന് ഉച്ചകോടിയില്‍ ധാരണയായി.

യുക്രൈനില്‍ തുടരുന്ന സംഘര്‍ഷവും ജീവകാരുണ്യ സാഹചര്യവും വിലയിരുത്തിയ ഇരുവരും അക്രമം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യം ഊന്നിപ്പറഞ്ഞു. പരസ്പര താല്‍പര്യമുള്ള ഉഭയകക്ഷി, മേഖല വിഷയങ്ങളും ഇരുവരും ചര്‍ച്ചചെയ്തു. സമഗ്ര സാമ്പത്തിക സഹകരണ ഉടമ്പടിയില്‍ ഒപ്പുവെക്കാനുള്ള പ്രതിബദ്ധത ഇരുരാജ്യങ്ങളും വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News