കിളിമാനൂരിൽ മരിച്ച വ്യാപാരിയുടെ ദേഹത്ത് വെട്ടേറ്റ പാടുകൾ; സംഭവത്തിൽ ദുരൂഹതയെന്ന് പ്രാഥമിക റിപ്പോർട്ട്

കിളിമാനൂരിൽ വ്യാപാരിയെ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിൽ ദുരൂഹത ഉണ്ടെന്നാണ് പ്രാഥമിക നി​ഗമനം. ദേഹത്ത് വെട്ടേറ്റെന്ന് സംശയിക്കുന്ന പാടുകളുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചപ്പോഴാണ് പരിശോധനക്ക് ശേഷം ഇക്കാര്യം ഡോക്ടർമാർ അറിയിച്ചത് ‌.

പോസ്റ്റ്മോർട്ടത്തിന് ശേഷമേ കൂടുതൽ വ്യക്തത വരുത്താനാകൂ. അപകടസമയത്ത് മറ്റൊരു വാഹനം അവിടെ എത്തിയെന്ന് നാട്ടുകാർ പറയുന്നുണ്ട്. കല്ലറ ചെറുവോളം സ്വദേശി മണികണ്ഠനാണ് മരിച്ചത്. 45 വയസായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News