തെരഞ്ഞെടുപ്പ് കഴിയാന്‍ കാത്തിരിക്കുകയായിരുന്നു കേന്ദ്രം ഇന്ധനവില വര്‍ദ്ധിപ്പിക്കാനെന്ന് ശശി തരൂര്‍ എംപി. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ട്വീറ്റ് പങ്കുവെച്ചു കൊണ്ടാണ് ശശി തരൂര്‍ എം പി ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.
They were just waiting for the elections to be over. https://t.co/G4Yk2nO4Df
— Shashi Tharoor (@ShashiTharoor) March 22, 2022
ഇന്നലെയാണ് ഇന്ധനവിലയില്‍ വര്‍ധന രേഖപ്പെടുത്തിത്. ഇന്ന് രാവിലെ ആറ് മണിയോടെ പുതുക്കിയ വില പ്രാബല്യത്തില്‍ വന്നു. നാലരമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് ഇന്ധന വില വര്‍ധിച്ചത്. പെട്രോളിന് 87 പൈസയും ഡീസലിന് 85 പൈസയുമാണ് കൂട്ടിയത്. ഇതോടെ ഒരു ലിറ്റര്‍ പെട്രോളിന് 105.18 രൂപയും ഡീസലിന് 92.40 രൂപയും ഇനി മുതല്‍ നല്‍കണം.
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് മുമ്പാണ് രാജ്യത്ത് എണ്ണവിലയില്‍ വര്‍ധനവ് ഉണ്ടായത്. പിന്നീട് യുക്രൈന്‍-റഷ്യ യുദ്ധം തുടങ്ങിയതോടെ ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയര്‍ന്നെങ്കിലും രാജ്യത്ത് ആദ്യം അതിന്റെ പ്രതിഫലനം ഉണ്ടായിരുന്നില്ല. യൂറോപ്പിലേക്ക് ആവശ്യമായ ഭൂരിഭാഗം ഇന്ധനവും നല്‍കുന്ന റഷ്യയ്ക്ക് അമേരിക്കയും ബ്രിട്ടനും വിവിധ യൂറോപ്യന്‍ രാജ്യങ്ങളും നിരോധനം കൊണ്ടുവന്നതോടെ ചൈനയിലേക്കും ഇന്ത്യയിലേക്കും ഇന്ധനം കയറ്റുമതി ചെയ്യാനും റഷ്യ തയ്യാറായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here