വനിത പോലീസ് ഉദ്യോഗസ്ഥയുടെ ഭര്‍ത്താവിനെ വീട്ടില്‍ കയറി ആക്രമിച്ചു

മോഷ്ടിച്ച ബൈക്കില്‍ കറങ്ങി നടന്ന് സ്ത്രീകളുടെ മാല പൊട്ടിക്കുന്ന പ്രതികളെ കുറിച്ച് പോലീസിനോട് പറഞ്ഞതിന്റെ വൈരാഗ്യത്തില്‍
വനിത പൊലീസ് ഉദ്യോഗസ്ഥയുടെ ഭര്‍ത്താവിനെ വീട്ടില്‍ കയറി ആക്രമിച്ചു. ഒളിവിലായിരുന്ന പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

പെരിങ്ങമല സ്വദേശികളായ സുമേഷ്, അന്‍സില്‍ രതീഷ് എന്നിവരെയാണ് മാല മോഷണ കേസിലും വനിത പോലീസ് ഉദ്യോഗസ്ഥയുടെ ഭര്‍ത്താവിനെ വീട്ടില്‍ കയറി ആക്രമിച്ച കേസിലും പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ബൈക്ക് മോഷ്ടിച്ച് കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ മാല മോഷണം നടത്തിയിരുന്നു.

കടകളില്‍ കയറി സാധനങ്ങള്‍ വാങ്ങിയ ശേഷം കടയുടമകളായ സ്ത്രീകളുടെ സ്വര്‍ണ്ണമാല പൊട്ടിച്ച് കടന്ന് കളയുന്നതായിരുന്നു രീതി. നാലാം പ്രതി റിയാസിന്റെ സഹായത്തോടെ വിവിധ ജ്വല്ലറികളില്‍ മോഷ്ടിച്ച മാലകള്‍ വില്‍ക്കുകയും ഫിനാന്‍സ് സ്ഥാപനങ്ങളില്‍ പണയം വെയ്ക്കുകയും ആഡംബര വാഹനങ്ങള്‍ വാടകക്കെടുത്ത് കറങ്ങി നടക്കുകയായിരുന്നു ഇവരുടെ പതിവ് രീതി.

ഇത്തരത്തില്‍ പ്രതികള്‍ സഞ്ചരിക്കുന്നതായി വിവരം കിട്ടിയ പൊലീസ് സംഘം പ്രതികളെ പിന്തുടരുന്നതിനിടെ പെരിങ്ങമലയില്‍ വെച്ച് പൊലിസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് എസ്. ഐയ്ക്ക് പരിക്കേറ്റിരുന്നു.

തുടര്‍ന്ന് ഈ സ്ഥലത്തു നിന്നും രക്ഷപ്പെട്ട ഇവരെ കൊല്ലം ജില്ലയിലെ കൊട്ടിയത്ത് വച്ച് പൊലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ പിടികൂടുകയായിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യലില്‍ മോഷണമുതലുകളും മോഷണത്തിനുപയോഗിച്ച ബൈക്കും കണ്ടെത്തി. വിവിധ സ്റ്റേഷനുകളില്‍ പ്രതികളായ ഇവരെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News