‘കെ റെയിലിന്റെ കുറ്റി പറിക്കുന്ന കോണ്‍ഗ്രസിന്റെ കുറ്റി ഉടന്‍ തന്നെ ജനങ്ങള്‍ പിഴുതെറിയും’; എംഎം മണി എംഎല്‍എ

കെ റെയിലിന്റെ കുറ്റി പറിക്കുന്ന കോണ്‍ഗ്രസിന്റെ കുറ്റി ഉടന്‍ തന്നെ ജനങ്ങള്‍ പിഴുതെറിയുമെന്ന് എം.എം മണി എം.എല്‍.എ. 2025ലും കാളവണ്ടി യുഗത്തില്‍ ജീവിക്കണമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തയ്യാറാക്കിയ അതിവേഗ റെയില്‍ പദ്ധതി നടപ്പാക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. അത് നടപ്പാക്കുക തന്നെ ചെയ്യുമെന്നും എം. എം മണി കട്ടപ്പനയില്‍ പറഞ്ഞു.

അതേസമയം, സര്‍വേ കല്ലുകള്‍ പിഴുതെറിഞ്ഞാല്‍ പദ്ധതി തടയാനാകില്ലെന്ന് കോടിയേരി ബാലകൃഷ്ണനും പറഞ്ഞു. സമരം നടത്തി കോണ്‍ഗ്രസ് സമയം കളയരുതെന്ന് അദ്ദേഹം വ്യക്തമാക്കി. പലയിടത്തും സമരം ചെയ്യുന്നത് ഭൂമി നഷ്ടപ്പെടുന്നവരല്ലെന്നും മാടപ്പള്ളിയിലെ സമരം ആസൂത്രമാണെന്നും കോടിയേരി തുറന്നടിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News