സില്‍വര്‍ലൈന് എതിരായ സമരമെല്ലാം രാഷ്ട്രീയ സമരമെന്ന് കോടിയേരി ബാലകൃഷ്ണന്‍

സില്‍വര്‍ ലൈനിന് എതിരായ സമരമെല്ലാം രാഷ്ട്രീയ സമരമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഭൂമി നഷ്ടപ്പെടുന്നവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്.

നഷ്ടപരിഹാരം പൂര്‍ണ്ണമായി നല്‍കിയ ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കുകയുള്ളൂവെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

പ്രതിപക്ഷം തെറ്റായ പ്രചരണം നടത്തിയാണ് ആളുകളെ സമരരംഗത്തിറക്കുന്നത്. നിലവിലിപ്പോള്‍ സാമൂഹ്യ ആഘാത പഠനം നടത്തുന്ന നടപടികളാണ് പുരോഗമിക്കുന്നത്. സിപിഐഎം ഭരിക്കുമ്പോള്‍ കേരളത്തില്‍ ഒന്നും സമ്മതിക്കില്ലെന്നതാണ് നിലപാടെങ്കില്‍ അത് അംഗീകരിക്കില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

കേന്ദ്രം അനുമതി നല്‍കിയ പ്രവൃത്തികള്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നതെന്നും സര്‍വ്വേ നടത്താനും ഡി പി ആര്‍ തയ്യാറാക്കാനുമുള്ള അനുമതി കേന്ദ്രം നല്‍കിയിട്ടണ്ടെന്നും കോടിയേരി പറഞ്ഞു.

ഇപ്പോള്‍ നടക്കുന്ന സമരങ്ങള്‍ ഹൈക്കോടതി വിധിക്കെതിരെയാണ്. വിമോചന സമരമൊന്നും ഇവിടെ നടക്കില്ല, ആ കാലം മാറിപ്പോയെന്നും
അതാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യമെങ്കില്‍ അത് നടക്കില്ലെന്നാണ് ഇന്നലെ പറഞ്ഞതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. സമരത്തിലേക്ക് ആര് നുഴഞ്ഞു കയറിയിട്ടുണ്ടെങ്കിലും അവരുടെ ലക്ഷ്യം നടക്കാന്‍ പോകുന്നില്ല. ജനങ്ങള്‍ക്കെതിരായുള്ള യുദ്ധമല്ല സര്‍ക്കാര്‍ ലക്ഷ്യമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News