
കെ എസ് ആര്‍ ടി സി ക്കുള്ള ഡീസലിന്റെ വില വര്‍ദ്ധിപ്പിച്ച എണ്ണക്കമ്പനികളുടെ നടപടി ചോദ്യം ചെയ്ത് കെ എസ് ആര്‍ ടി സി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി അടുത്ത മാസം 4 ന് പരിഗണിക്കാന്‍ മാറ്റി . വിലവിവരം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഹാജരാക്കാന്‍ ഓയില്‍ കമ്പനികളോട് കോടതി നിര്‍ദേശം നല്‍കി. എന്നാല്‍ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവിന് കോടതി തയ്യാറായില്ല.
വില വര്‍ധന നടപടി സ്റ്റേ ചെയ്യണമെന്ന കെ.എസ്.ആര്‍.ടി.സിയുടെ ആവശ്യം കോടതി നിരസിച്ചു. ഹര്‍ജിയില്‍ പിന്നീട് വിശദമായ വാദം കേള്‍ക്കും. ഡീസല്‍ ലിറ്ററിന് 27 രൂപയിലധികം വര്‍ദ്ധിപ്പിച്ച നടപടി പിന്‍വലിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കണം എന്നാണ് ഹര്‍ജിയിലെ ആവശ്യം. ഡീസലിന് പൊതുവിപണിയെക്കാള്‍ 27 രൂപ അധികം കെ എസ് ആര്‍ ടി സി യില്‍ നിന്നും ഈടാക്കാനുള്ള തീരുമാനം നിയമവിരുദ്ധമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
വിപണി വിലക്കെങ്കിലും കെ എസ് ആര്‍ ടി സി ക്ക് ഡീസല്‍ ലഭ്യമാക്കണം .കെ എസ് ആര്‍ ടി സി യെ കനത്ത നഷ്ടത്തിലേക്ക് തള്ളിവിടുന്നതാണ് എണ്ണക്കമ്പനികളുടെ തീരുമാനം. നടപടി വിവേചനപരവും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 ന്റെ ലംഘനവുമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here