പ്രതിസന്ധികളില്‍ നിന്നും ഒളിച്ചോടുകയല്ല സധൈര്യം നേരിടുകയാണ് തന്റെ നിലപാടെന്ന് കുര്‍ദ്ദിഷ് സംവിധായിക ലിസ കെലാന്‍

പ്രതിസന്ധികളില്‍ നിന്നും ഒളിച്ചോടുകയല്ല സധൈര്യം നേരിടുകയാണ് തന്റെ നിലപാടെന്ന് പ്രശസ്ത കുര്‍ദ്ദിഷ് സംവിധായിക ലിസ കെലാന്‍. സിനിമ തന്റെ അഭിനിവേശമാണ്. ഇനിയും ഏറെയുണ്ട് സിനിമയില്‍ തനിക്ക് ചെയ്യാന്‍. കേരളവും രാജ്യാന്തര ചലച്ചിത്ര മേളയും തനിക്ക് നല്‍കിയ വരവേല്‍പ്പ് അത്ഭുതപ്പെടുത്തിയെന്നും അവര്‍ വ്യക്തമാക്കി. കുട്ടികാലം മുതല്‍ തുടങ്ങിയതാണ് തനിക്ക് സിനിമയോടുള്ള അടങ്ങാത്ത ആവശം. അതിന് കുടുംബവും പിന്തുണയായിരുന്നു. അതുകൊണ്ട സിനിമ ഇല്ലാതെ തനിക്ക് ജീവിതമില്ലെന്നും ലിസ പറയുന്നു.

വലിയ പ്രതിസന്ധികളെയാണ് കുര്‍ദ്ദുകള്‍ എന്ന നിലയില്‍ തനിക്ക് നേരിടേണ്ടി വന്നിട്ടുള്ളത്. ഇപ്പോഴും കുര്‍ദ്ദുകള്‍ ആ സാഹചര്യത്തിലൂടെ കടന്നു പോകുകയാണ്. പക്ഷെ ഒളിടച്ചോടാന്‍ താന്‍ തയ്യാറല്ല. ഭീകരാക്രമണത്തില്‍ ഇരു കാലുകളും നഷ്ടമായെങ്കിലും എല്ലാം നേരിട്ട് മുന്നോട്ട് പോകുക എന്നതായിരുന്നു തന്റെ നിലപാട്.

സിനിമ എന്നാല്‍ സംവിധാനം മാത്രമല്ല തനിക്ക്. സംവിധാനത്തിനൊപ്പം അഭിനയം, തിരക്കഥ എന്നിവ തനിക്ക് എന്നും ഹരമാണ്. സിനിമയില്‍ ഇപ്പോഴും തനിക്ക് കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല. ഇനിയും ഏറെയുണ്ട് സിനിമയില്‍ തനിക്ക് ചെയ്യാന്‍. അത് കൈവരിക്കുകയാണ് ലക്ഷ്യമെന്നും ലിസ വ്യക്തമാക്കി.

കേരളം എനിക്ക് തരുന്ന സ്‌നേഹവും കരുതലിലും അതിയായ സന്തോഷമുണ്ട്. ഇവിടെ സിനിമാ ആസ്വാദം എന്നെ ഏറെ ആവേശത്തിലാഴ്ത്തുന്നു. കേരളം നിറയെ പച്ചപ്പിന്റെ നടുവിലാണ്. ആരെയും ആകര്‍ഷിക്കും. ആ ഭംഗി ആസ്വദിക്കാനും സിനിമകള്‍ക്കുമായി ഇനിയും കേരളത്തിലേക്ക് മടങ്ങി വരുമെന്നും ലിസ ഉറപ്പ് നല്‍കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel