കാതല്‍ മന്നന്‍ അഥവാ ജെമിനി ഗണേശന്‍

പതീറ്റാണ്ടുകള്‍ തമിഴ് സിനിമാലോകത്ത് അരങ്ങുവാണ നടനാണ് ജെമിനി ഗണേശന്‍. പ്രണയ നായകനായി മിന്നിത്തിളങ്ങിയ ജെമിനി കാതല്‍ മന്നന്‍ എന്ന പേരില്‍ ആരാധകരുടെ മനം കവര്‍ന്നിരുന്നു.

എം.ജി.ആര്‍, ശിവാജി ഗണേശന്‍ എന്നിവര്‍ക്കൊപ്പം ത്രിമൂര്‍ത്തികളിലൊരാളായി തിളങ്ങിനിന്നിരുന്നു, ജെമിനി ഗണേശന്‍. എം.ജി.ആറും ശിവാജിയും തകര്‍പ്പന്‍ സംഭാഷണങ്ങളുമായി വെള്ളിത്തിരയില്‍ കത്തിക്കയറിയപ്പോള്‍ സൗമ്യമായ ശരീരചലനങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും പ്രേക്ഷകഹൃദയങ്ങളില്‍ വേറിട്ടൊരു സ്ഥാനം കരസ്ഥമാക്കി ജെമിനി ഗണേശന്‍. പ്രണയരംഗങ്ങളിലെ മികവാണ് ജെമിനിയെ വേറിട്ടുനിര്‍ത്തിയത്.

സിനിമയിലും ജീവിതത്തിലും പ്രണയം ആഘോഷമാക്കിയ നടനായിരുന്നു ജെമിനി ഗണേശന്‍. ഇരുപതോളം സിനിമകളില്‍ ഒരുമിച്ചഭിനയിച്ച സാവിത്രിയുമായുള്ള ജെമിനിയുടെ പ്രണയം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. 1970ല്‍ മികച്ച നടനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ പുരസ്‌കാരം കരസ്ഥമാക്കിയ ജെമിനി ഗണേശനെ 1971ല്‍ പത്മശ്രീ ബഹുമതി നല്‍കി രാജ്യം ആദരിച്ചു.

കാലത്തിനു മുമ്പേ നടന്ന നടനായിരുന്നു ജെമിനി ഗണേശന്‍. ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച പ്രണയ നായകന്‍മാരിലൊരാളായ ജെമിനി അഭിനയിച്ച കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷകഹൃദയങ്ങളില്‍ ജീവിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News