സെമിനാറുകളില്‍ നിന്നും കോണ്‍ഗ്രസ് നേതാക്കളെ വിലക്കിയ സംഭവം; കോണ്‍ഗ്രസ് ബിജെപി അവിശുദ്ധ കൂട്ടുകെട്ട് വ്യക്തം; എസ്ആര്‍പി

ബി ജെ പിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ്സ് തയ്യാറാകുന്നില്ല എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ബി ജെ പിക്ക് എതിരായ പാര്‍ട്ടി കോണ്‍ഗ്രസ്സ് സെമിനാറുകളില്‍ നിന്നും കോണ്‍ഗ്രസ്സ് നേതാക്കളെ വിലക്കിയ സംഭവമെന്ന് എസ് രാമചന്ദ്രന്‍ പിള്ള. ബി ജെ പി ക്ക് ബദലായി കോണ്‍ഗ്രസ്സിന് വളരാനാകുന്നില്ലെന്നും ബി ജെ പി യുടെ അതേ വര്‍ഗ്ഗീയതയാണ് കോണ്‍ഗ്രസ്സും പിന്‍തുടരുന്നതെന്നും എസ് ആര്‍ പി പറഞ്ഞു.കേന്ദ്ര കമ്മിറ്റിയിലും പി ബിയിലും 75 വയസ്സ് പ്രായപരിധി കര്‍ശനമായി നടപ്പാക്കുമെന്നും പിണറായി വിജയന് മാത്രം ഇളവ് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും കണ്ണൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ എസ് ആര്‍ പി വ്യക്തമാക്കി.

രാജ്യത്ത് കോണ്‍ഗ്രസ്സ് പാര്‍ട്ടി തകര്‍ന്നു കൊണ്ടിരിക്കുകയാണെന്ന് സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു.
ബി ജെ പിക്ക് ബദലാകാന്‍ കോണ്‍ഗ്രസ്സിന് കഴിയുന്നില്ല.ഒരേ നയമാണ് ബി ജെ പിയും കോണ്‍ഗ്രസ്സും പിന്‍തുടരുന്നത്.ബി ജെ പി യുടെ വര്‍ഗ്ഗിയ നിലപാടുകള്‍ തന്നെയാണ് കോണ്‍ഗ്രസ്സിനും.ബി ജെ പി യെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ്സ് തയ്യാറാകുന്നില്ല എന്ന് വ്യക്തമാകുന്നതാണ് പാര്‍ട്ടി കോണ്‍ഗ്രസ്സ് സെമിനാറുകളില്‍ പങ്കെടുക്കുന്നതില്‍ നിന്നും നേതാക്കളെ വിലക്കിയ നടപടിയെന്നും എസ് ആര്‍ പി ചൂണ്ടിക്കാട്ടി

ബി ജെ പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാനും സി പി ഐ എമ്മിന് തിരിച്ചടി നേരിട്ട ബംഗാളിലും ത്രിപുരയിലും ഉള്‍പ്പെടെ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുമുളള തീരുമാനങ്ങള്‍ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ഉണ്ടാകും.പി ബി യിലും കേന്ദ്രകമ്മിറ്റിയിലും 75 വയസ്സ് പ്രായപരിധി കര്‍ശനമായി നടപ്പാക്കും.പ്രായ പരിധി തനിക്കും ബാധകമാണെന്നും പിണറായി വിജയന് മാത്രം ഇളവ് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും എസ് ആര്‍ പി വ്യക്തമാക്കി.

രാജ്യം വലിയ വെല്ലുവിളികള്‍ നേരിടുന്ന കാലത്ത് നടക്കുന്ന സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസ്സിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ടെന്നും എസ് രാമചന്ദ്രന്‍ പിള്ള പാര്‍ട്ടി കോണ്‍ഗ്രസ്സിനോട് അനുബന്ധിച്ച് കണ്ണൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.സി പി ഐ എം ഇരുപത്തി മൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സ് ഔദ്യോഗിക വെബ്‌സൈറ്റ് എസ് ആര്‍ പി ഉദ്ഘാടനം ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here