സ്ത്രീകളെയും കുട്ടികളെയും കൊണ്ട് അക്രമത്തിനിറങ്ങുകയാണ് കോണ്‍ഗ്രസ് – ഇ പി ജയരാജന്‍

കെ റെയില്‍ വിരുദ്ധ സമരത്തില്‍ ജനങ്ങളില്ലെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സ്ഥലം ഏറ്റെടുക്കാനും വികസനം വരാനുമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. അതുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുതന്നെ പോകും.

സ്ത്രീകളെയും കുട്ടികളെയും കൊണ്ട് അക്രമത്തിനിറങ്ങുകയാണ് കോണ്‍ഗ്രസ്. അവരുടെ ശ്രമം കലാപം ഉണ്ടാക്കാനാണ്. സമരത്തെ അനുകൂലിക്കുന്നവര്‍ വളരെ കുറവാണ്. കിഫ്ബിയെ എതിര്‍ത്തവരെല്ലാം ഇന്ന് വികസന പദ്ധതികള്‍ക്ക് പണം ലഭിക്കാനായി ക്യൂ നില്‍ക്കുകയാണ്. ഇതുപോലെ തന്നെയാണ് കെറെയില്‍. കെ റെയില്‍ യാഥര്‍ഥ്യമായാല്‍ ആദ്യം യാത്രചെയ്യുന്നത് കോണ്‍ഗ്രസുകാരായിരിക്കുമെന്നും ഇ പി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News