തമിഴ്‌നാട്ടിലെ ഗുണ്ടായിസം; നയന്‍താരയ്ക്കും വിഗ്നേഷിനുമെതിരെ പൊലീസില്‍ പരാതി

നടി നയന്‍താരയ്ക്കും സംവിധായകന്‍ വിഗ്‌നേഷ് ശിവനുമെതിരെ പൊലീസില്‍ പരാതി്. സാലിഗ്രാം സ്വദേശി കണ്ണന്‍ എന്നയാളാണ് പരാതി നല്‍കിയിരിക്കുന്നത്. നയന്‍താരയുടെയും വിഘ്‌നേഷിന്റെയും പ്രൊഡക്ഷന്‍ കമ്പനിക്കെതിരെയാണ് പരാതി. ‘റൗഡി പിക്ചേഴ്സ്’ എന്നാണ് നയന്‍താരയുടേയും വിഗ്‌നേഷ് ശിവന്റേയും പ്രൊഡക്ഷന്‍ കമ്പനിയുടെ പേര്. ഈ പേര് തമിഴ്നാട്ടില്‍ റൗഡിസം വളരുന്നതിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കണ്ണന്‍ പരാതി നല്‍കിയിരിക്കുന്നത്. ചെന്നൈ സിറ്റി കമ്മീഷ്ണര്‍ ഓഫിസിലാണ് പരാതി സമര്‍പ്പിച്ചത്.

വിഗ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത് നയന്‍താരയും വിജയ് സേതുപതിയും കേന്ദ്രകഥാപാത്രത്തില്‍ എത്തിയ ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിന്റെ ബ്രഹ്മാണ്ഡ വിജയത്തിന് ശേഷമാണ് ദമ്പതികള്‍ ചേര്‍ന്ന് ‘റൗഡി പിക്ചേഴ്സ്’ എന്ന നിര്‍മാണ കമ്പനി ആരംഭിക്കുന്നത്.

2021 ല്‍ പെബിള്‍സ്, റോക്കി എന്നീ ചിത്രങ്ങള്‍ നിര്‍മിച്ചത് റൗഡി പിക്ചേഴ്സ് ആയിരുന്നു. തമിഴ്നാട് പൊലീസ് റൗഡികളെ തുരത്തുന്നതിനും റൗഡിസത്തിനെതിരുമായി വ്യാപക നടപടി സ്വീകരിക്കുന്നതിനിടെ യുവാക്കള്‍ ആരാധനയോടെ കാണുന്ന താരങ്ങള്‍ ‘റൗഡി പിക്ചേഴ്സ്’ എന്ന് പ്രൊഡക്ഷന്‍ ഹൗസിന് പേര് നല്‍കുന്നത് തെറ്റായ മാതൃകയാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News