കേരളത്തിന്റെ വളര്‍ച്ച മാര്‍ക്‌സിസത്തിന്റെ പ്രസക്തി അടിവരയിടുന്നത്; എസ് രാമചന്ദ്രന്‍ പിള്ള

കേരളത്തിന്റെ വളര്‍ച്ച മാര്‍ക്‌സിസത്തിന്റെ പ്രസക്തി അടിവരയിടുന്നതാണെന്ന് സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള. സി പി ഐ എം ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എസ് ആര്‍ പി. കേന്ദ്ര സംസ്ഥാന ബജറ്റുകള്‍ ഒരു താരതമ്യം എന്ന വിഷയത്തിലുള്ള സെമിനാര്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു.

മുതലാളിത്തത്തിന് മനുഷ്യരുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ സാധിക്കുകയില്ലെന്ന് എസ് ആര്‍ പി പറഞ്ഞു.ശാസ്ത്ര സാങ്കേതിക രംഗത്ത് പുരോഗതി ആര്‍ജ്ജിക്കാന്‍ സാധിച്ചു. പക്ഷെ തൊഴിലില്ലായ്മയും പട്ടിണിയും പരിഹരിക്കാന്‍ മുതലാളിത്തത്തിന് സാധിച്ചില്ല. കൊവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ പോലും മുതലാളിത്തം ലാഭം കൊയ്യാന്‍ ശ്രമിച്ചു.

കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഭൂപരിഷ്‌ക്കരണ നിയമം കൊണ്ടുവന്നതാണ് കേരളത്തിന്റെ സമഗ്ര വികസനത്തിന്റെ അടിത്തറയെന്നും എസ് ആര്‍ പി പറഞ്ഞു.കേരളത്തിനുണ്ടായ വളര്‍ച്ച ലോകത്തിന് തന്നെ മാതൃകയാണ്. കേരളത്തിന്റെ വളര്‍ച്ച മാര്‍ക്‌സിസത്തിന്റെ പ്രസക്തി അടിവരയിടുന്നതാണെന്നും തളിപ്പറമ്പില്‍ നടന്ന സെമിനാറില്‍ എസ്.രാമചന്ദ്രന്‍ പിള്ള പറഞ്ഞു.

മുന്‍ എം പി യും സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗവുമായ ടി എന്‍ സീമ സെമിനാറില്‍ പങ്കെടുത്ത് സംസാരിച്ചു.കേന്ദ്ര സംസ്ഥാന ബജറ്റുകള്‍ ഒരു താരതമ്യം എന്ന വിഷയത്തില്‍ കണ്ണൂര്‍ ടൗണ്‍സ്‌ക്വയറില്‍ നടന്ന സെമിനാര്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു.

സംസ്ഥാനങ്ങളെ ശ്വാസം മുട്ടിച്ച് വന്‍കിടകുത്തകകളെ സഹായിക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരിന്റേതെന്ന് മന്ത്രി പറഞ്ഞു
ദീര്‍ഘ വീക്ഷണത്തോടെയുള്ള ബജറ്റാണ് കേരളം അവതരിപ്പിച്ചതെന്നും കാര്‍ഷിക,വ്യാവസായിക വിദ്യാഭ്യാസ മേഖലകളില്‍ നിക്ഷേപം നടത്തി ഉല്‍പാദനം വര്‍ധിപ്പിക്കാനുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നതെന്നും മന്ത്രിപറഞ്ഞു. മുന്‍ മന്ത്രി വി എസ് സുനില്‍ കുമാര്‍ സെമിനാറില്‍ സംസാരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News