ദുല്‍ഖറിനെ ഇനി നെറ്റ്ഫ്‌ളിക്‌സില്‍ കാണാം

ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി അഭിനയിക്കുന്ന വെബ് സീരിസ് ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സിലെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടിരിക്കുന്നു. ഫെയ്സ്ബുക്കിലൂടെയാണ് ദുല്‍ഖര്‍ തന്റെ പുതിയ പ്രൊജക്ടിന്റെ വിശേഷങ്ങള്‍ പങ്കുവച്ചത്. രാജ് ആന്റ് ഡികെ എന്നറിയപ്പെടുന്ന രാജ് നിദിമോരു, കൃഷ്ണ ഡികെ എന്നിവരാണ് സീരീസിന്റെ സംവിധായകര്‍. രാജ്കുമാര്‍ റാവു, ആദര്‍ശ് ഗൗരവ് എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളായെത്തുന്നത്.

‘നിങ്ങളുടെ സീറ്റ് ബെല്‍റ്റ് ധരിച്ച് എനിക്കൊപ്പം 90കളിലേക്ക് പോകാന്‍ തയ്യാറായിക്കൊള്ളൂ. ഗണ്‍സ് ആന്റ് ഗുലാബ്‌സില്‍ നിന്നുമുള്ള എന്റെ ഫസ്റ്റ് ലുക്ക് ഇതാ, രാജ്& ഡി.കെ എന്നിവര്‍ക്കൊപ്പമുള്ള എന്റെ ആദ്യ കൂട്ട്‌കെട്ട്. രാജ്കുമാര്‍ റാവു, ആദര്‍ശ് ഗൗരവ്, സുമന്‍ കുമാര്‍, ഗുല്‍ഷന്‍ ദേവയ്യ എന്നിവരും എന്നീ പ്രതിഭകളും എനിക്കൊപ്പം ഈ ആവേശം നിറഞ്ഞ യാത്രയില്‍ ചേരുന്നു. ഡി2ആര്‍ ഫിലിംസിന്റെ നിര്‍മാണത്തില്‍ രാജ്& ഡി.കെയും സംവിധാനം ചെയ്യുന്ന ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ് ഉടന്‍ നെറ്റഫ്‌ളിക്‌സില്‍ വരുന്നു- ദുല്‍ഖര്‍ കുറിച്ചു.

ജെന്റില്‍മാന്‍, ഗോ ഗോവ ഗോണ്‍, ദി ഫാമിലി മാന്‍ എന്നിവയിലൂടെ ശ്രദ്ധേയരായ ഇരട്ടസംവിധായകരാണ് രാജ്&ഡി.കെ. ദില്‍ജിത്ത് ദോഷാന്‍ജിന് പകരക്കാരനായിട്ടാണ് ദുല്‍ഖര്‍ സീരിസിലേക്കെത്തിയത്. കാരവാന്‍, സോയ ഫാക്ടര്‍ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചുപ്പ് എന്നിവയ്ക്ക് ശേഷമുള്ള ദുല്‍ഖറിന്റെ നാലാമത്തെ ഹിന്ദി പ്രൊജക്ട് ആണിത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News