ഇരുപത്തി മൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സും എ കെ ജി യുടെ ഓര്‍മ്മദിനവും ഒരുമിച്ചെത്തുമ്പോള്‍ കണ്ണൂരിന് അത് ആവേശകരമായ അനുഭവം

പാവങ്ങളുടെ പടത്തലവന്‍ എ കെ ജിക്ക് ജന്മം നല്‍കിയ കണ്ണൂരിന്റെ മണ്ണിലാണ് സി പി ഐ എം ഇരുപത്തി മൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സ് നടക്കുന്നത്. സമര തീക്ഷ്ണമായ ജീവിതം നയിച്ച് രാജ്യം മുഴുവന്‍ സഞ്ചരിക്കുമ്പോഴും സ്വന്തം നാടായ പെരളശ്ശേരിയോടും കണ്ണൂരിനോടും എ കെ ജി ആത്മബന്ധം സൂക്ഷിച്ചിരുന്നു. ഇരുപത്തി മൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സും എ കെ ജി യുടെ ഓര്‍മ്മ ദിനവും ഒരുമിച്ചെത്തുമ്പോള്‍ കണ്ണൂരിന് അത് ആവേശകരമായ അനുഭവമായി മാറുകയാണ്.

കണ്ണൂര്‍ പെരളശ്ശേരിയിലെ മക്രേരിയെന്ന ഗ്രാമത്തില്‍ ജനിച്ച ആയില്യത്ത് കുറ്റ്യേരി ഗോപാലന്‍ എന്ന എ കെ ജി പിന്നീട് ഇന്ത്യയുടെ മുഴുവന്‍ ജനനായകനായി. സമരം തന്നെയായിരുന്നു എ കെ ജി യുടെ ജീവിതം.

അടിയന്തരാവസ്ഥയുടെ കിരാത നാളുകളില്‍ പാര്‍ട്ടി പ്രവര്‍ത്തകരും പാര്‍ട്ടി ഓഫീസുകളും ആക്രമിക്കപ്പെട്ടപ്പോള്‍ എ കെ ജി സ്വന്തം നാടായ പെരളശ്ശേരിയില്‍ ഓടിയെത്തി. എ കെ ജി യുടെ സാന്നിധ്യം തന്നെ ആവേശമായിരുന്നുവെന്ന് ആ കാലത്ത് ഒരുമിച്ച് പ്രവര്‍ത്തിച്ചവര്‍ ഓര്‍ക്കുന്നു. എ കെ ജിയുടെ പേരിലുള്ള നഗരിയിലാണ് സി പി ഐ എം ഇരുപത്തി മൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ പൊതുസമ്മേളനം നടക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here