എ കെ ജി ദിനാചരണത്തോടനുബന്ധിച്ച് കണ്ണൂരില്‍ അനുസ്മരണ യോഗം നടന്നു

എ കെ ജി ദിനാചരണത്തോടനുബന്ധിച്ച് കണ്ണൂരില്‍ അനുസ്മരണ യോഗം നടന്നു. എകെജി സ്‌ക്വയറില്‍ പുഷ്പാര്‍ച്ചന നടത്തി. വൈകിട്ട് പെരളശ്ശേരിയില്‍ പൊതു സമ്മേളനം നടക്കും.

എകെ ജി ദിനാചരണത്തോടനുബന്ധിച്ച് കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റില്‍ നിന്ന് എ കെ ജി സ്‌ക്വയറിലേക്ക് പ്രകടനം നടന്നു.

സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രന്‍ പിള്ള, എം എ ബേബി തുടങ്ങിയവര്‍ അനുസ്മരണ യോഗത്തില്‍ സംസാരിച്ചു.
കേന്ദ്ര കമ്മറ്റി അംഗം ഇ പി ജയരാജന്‍, ജില്ലാ സെക്രട്ടറി എം വി ജയരാജന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി തുടങ്ങിയവര്‍ പങ്കെടുത്തു.

സി പി ഐ എം ബ്രാഞ്ചുകളിലും പാര്‍ട്ടി ഓഫീസുകളിലും പ്രഭാതഭേരിയോടെ പതാക ഉയര്‍ത്തി. വൈകിട്ട് പെരളശ്ശേരിയില്‍ പ്രകടനവും പൊതു സമ്മേളനവും നടക്കും. പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News