ഹൈദരലി ശിഹാബ് തങ്ങളുടെ കുടുംബത്തെ കോടിയേരി ബാലകൃഷ്ണന്‍ സന്ദര്‍ശിച്ചു

അന്തരിച്ച മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷനും സാമുദായിക നേതാവുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ കുടുംബത്തെ സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സന്ദര്‍ശിച്ചു.

അടുത്ത ബന്ധമുളള രാഷ്ട്രീയ നേതാവിനെയാണ് നഷ്ടമായതെന്നും രാഷ്ട്രീയത്തിനപ്പുറത്ത് വ്യക്തിപരമായി ഏറെ അടുപ്പമാണ് അദ്ദേഹവുമായി ഉണ്ടായിരുന്നതെന്നും കോടിയേരി പറഞ്ഞു.

കുടുംബാംഗങ്ങളെ സിപിഐഎമ്മിന്റെ അനുശോചനം കോടിയേരി അറിയിച്ചു.പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി,പിഎംഎ സലാം തുടങ്ങിയ ലീഗ് നേതാക്കള്‍ കോടിയേരിയെ സ്വീകരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News