വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ സെമി പ്രതീക്ഷ നിലനിര്‍ത്തി ഇന്ത്യ

വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ സെമി പ്രതീക്ഷ നിലനിര്‍ത്തി ഇന്ത്യ. നിര്‍ണായക മത്സരത്തില്‍ ഇന്ത്യ 110 റണ്‍സിന് ബംഗ്ലാദേശിനെ തകര്‍ത്തു. ഓള്‍റൌണ്ട് പ്രകടനം പുറത്തെടുത്ത സ്‌നേഹ് റാണയാണ് ഇന്ത്യയുടെ വിജയശില്‍പി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സെടുത്തു.

യാസ്ടിക ഭാട്ട്യ 50 റണ്‍സും ഷെഫാലി വെര്‍മ 42 റണ്‍സും സ്മൃതി മന്ദാന, പൂജ വസ്ട്രാര്‍ക്കര്‍ എന്നിവര്‍ 30 റണ്‍സ് വീതവും നേടി. ക്യാപ്ടന്‍ മിതാലി രാജ് റണ്‍സൊന്നും നേടാതെ പുറത്തായപ്പോള്‍ വൈസ് ക്യാപ്ടന്‍ ഹര്‍മന്‍ പ്രീത് കൌര്‍ 14 റണ്‍സും സ്‌നേഹ് റാണ 27 റണ്‍സുമെടുത്തു. ബംഗ്ലാദേശ് നിരയില്‍ റിതു മോനി 3 വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശ് 40.3 ഓവറില്‍ 119 റണ്‍സിന് എല്ലാവരും പുറത്തായി. ഇന്ത്യന്‍ നിരയില്‍ സ്‌നേഹ് റാണ 4 വിക്കറ്റും പൂജ വസ്ട്രാര്‍ക്കര്‍ , ജൂലന്‍ ഗോസ്വാമി എന്നിവര്‍ 2 വിക്കറ്റ് വീതവും വീഴ്ത്തി.

നാല് മെയ്ഡന്‍ ഉള്‍പ്പെടെ 10 ഓവറില്‍ വെറും 15 റണ്‍സ് മാത്രം വിട്ടു നല്‍കി ഒരു വിക്കറ്റെടുത്ത രാജേശ്വരി ഗെയ്ക്ക്വാദും ഇന്ത്യന്‍ ബോളര്‍മാരില്‍ മികച്ച പ്രകടനം പുറത്തെടുത്തു. മൂന്നാം ജയത്തോടെ ഇന്ത്യ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി. 6 മത്സരങ്ങളില്‍ നിന്നും 6 പോയിന്റാണ് ഇന്ത്യയ്ക്കുള്ളത്.

6 മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയ ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ ഉറപ്പിച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരം. ബംഗ്ലാദേശ് പാകിസ്താന്‍, ന്യൂസിലന്‍ഡ് ടീമുകള്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായിക്കഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News