രണ്ടാം ക്ലാസ് വിദ്യാര്‍ഥി പേവിഷബാധയേറ്റ് മരിച്ചു

രണ്ടാം ക്ലാസ് വിദ്യാര്‍ഥി പേവിഷബാധയേറ്റ് മരിച്ചു. വലപ്പാട് അഞ്ചങ്ങാടി കിഴക്കന്‍ വീട്ടില്‍ ദിനേഷിന്റെയും ചിത്തിരയുടെയും മകന്‍ ആകര്‍ഷ് (ഏഴ്) ആണ് മരിച്ചത്.

മൂന്ന് മാസം മുമ്പ് വീട്ടിലെ വളര്‍ത്തുനായ ആകര്‍ഷിനെ മാന്തിയിരുന്നു. രണ്ട് ദിവസമായി വെള്ളം കുടിക്കുന്നതില്‍ കുട്ടി വിമുഖത കാണിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു . അവിടെ നടത്തിയ പരിശോധനയിലാണ് പേവിഷബാധയേറ്റതാണെന്ന് മനസിലാക്കിയത്. തിങ്കളാഴ്ച രാവിലെ മരിച്ചു.

വലപ്പാട് ജിഡിഎംഎല്‍പി സ്‌കൂളിലെ വിദ്യാര്‍ഥിയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News