പാലപ്പിള്ളി റബർ എസ്റ്റേറ്റിൽ നാൽപതിലേറെ കാട്ടാനകൾ; നാട് ഭീതിയിൽ

തൃശൂർ പാലപ്പിള്ളി റബർ എസ്റ്റേറ്റിൽ നാൽപതിലേറെ കാട്ടാനകൾ ഇറങ്ങി .കുട്ടിപ്പാലത്തിന് സമീപം പെരുവാങ്കുഴിയില്‍ കുട്ടിപ്പയുടെ പറമ്പില്‍ ഇറങ്ങിയ ആനകള്‍ വ്യാപകമായി കൃഷിയും നശിപ്പിച്ചു. 40 ഓളം കാട്ടാനകളാണ് ജനവാസ പാലപ്പിള്ളിയിൽ ഇറങ്ങിയത്. ആനകൾ നിലവിൽ പാലപ്പള്ളി എസ്റ്റേറ്റിൽ തമ്പടിച്ചിരിക്കുകയാണ്.

ഇത് രണ്ടാം തവണയാണ് പാലപ്പിള്ളി സെന്ററില്‍ കാട്ടാനകള്‍ ഇറങ്ങുന്നത്. തോട്ടം തൊഴിലാളികളുടെ പാഡികളും നിരവധി കച്ചവട സ്ഥാപനങ്ങളുമുള്ള പാലപ്പിള്ളിയില്‍ കാട്ടാനകള്‍ ഇറങ്ങിയതോടെ നാട്ടുകാര്‍ ഭീതിയിലാണ്. ചിന്നം വിളി കേട്ടാണ് സമീപവാസികള്‍ ആനകള്‍ ഇറങ്ങിയതറിഞ്ഞത്. കഴിഞ്ഞ ദിവസം റോഡിലൂടെ നടന്ന ആനകള്‍ മീന്‍ കച്ചവടം നടത്തിയിരുന്ന തട്ട് വലിച്ചെറിഞ്ഞു. മറ്റ് നാശനഷ്ടങ്ങളൊന്നും വരുത്താതെ ആനകള്‍ കൂട്ടമായി കൊച്ചിന്‍ മലബാറിന്റെ റബ്ബര്‍ എസ്റ്റേറ്റിലേക്ക് കയറുകയായിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ആനകളെ തുരത്താന്‍ കഴിഞ്ഞില്ല. റബ്ബര്‍ തോട്ടത്തില്‍ തമ്പടിച്ചിരിക്കുന്ന ആനകള്‍ വീണ്ടും പാലപ്പിള്ളിയില്‍ എത്തുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. ആനകളെ കാടുകയറ്റാന്‍ അധികൃതരുടെ ഭാഗത്തു നിന്നുള്ള ശ്രമം ഊർജ്ജിതമാണ്. കഴിഞ്ഞ വര്‍ഷം പാലപ്പിള്ളി സെന്ററില്‍ കാട്ടാനകളിലിറങ്ങി വീട്ടുമതില്‍ ഉള്‍പ്പടെ തകര്‍ത്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News