ബിജെപിയോ കോണ്‍ഗ്രസോ വിചാരിച്ചാലൊന്നും കെ റെയിലിനെ ഇല്ലാതാക്കാന്‍ കഴിയില്ല; അഡ്വ കെ എസ് അരുണ്‍കുമാര്‍

ബിജെപിയോ കോണ്‍ഗ്രസോ വിചാരിച്ചാലൊന്നും കെ റെയിലിനെ ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് അഡ്വ കെ എസ് അരുണ്‍കുമാര്‍. കെ റെയിലില്‍ ഭൂമിയും നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്ന കാര്യത്തില്‍ വ്യാജപ്രചരണം നടത്തുകയാണ് കോണ്‍ഗ്രസും ബിജെപിയുമെന്ന് അരുണ്‍കുമാര്‍ പറഞ്ഞു. വ്യക്തമായ സാമൂഹികാഘാത പഠനം നടത്തി സാമൂഹികാഘാതമാണോ വലുത് പദ്ധതിയാണോ വലുത് എന്ന് വിദഗ്ധര്‍ പരിശോധന നടത്തി ഗവണ്‍മെന്റിന് റിപ്പോര്‍ട്ട് നടത്തിയതിനു ശേഷമാണ് മുന്നോട്ടു പോകുക എന്നും അരുണ്‍കുമാര്‍ കൈരളി ന്യൂസിന്റെ ന്യൂസ് ആന്റ് വ്യൂസ് പരിപാടിയില്‍ പറഞ്ഞു.

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഒരിക്കലും ഇനി ഭൂമിയേറ്റെടുക്കാന്‍ കഴിയില്ലെന്ന രീതിയില്‍ യുഡിഎഫ് ഉപേക്ഷിച്ച പദ്ധതിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയത്. ഗെയില്‍ പൈപ്പ് പദ്ധതിയുടെ സ്ഥലം ഏറ്റെടുത്ത് കേന്ദ്രത്തിന് കൊടുക്കാന്‍ കഴിയില്ലെന്ന കാരണത്താല്‍ കേന്ദ്രം ഉപേക്ഷിച്ച പദ്ധതിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം നടപ്പിലാക്കിയതെന്നും കെ എസ് അരുണ്‍കുമാര്‍ ചര്‍ച്ചയില്‍ പറഞ്ഞു.

41 കൊല്ലമായി പണിമുടങ്ങി കിടന്ന കൊല്ലം ബൈപ്പാസ്, 36 വര്‍ഷമായി പണിമുടങ്ങി കിടന്ന ആലപ്പുഴ ബൈപ്പാസ്, തീരദേശ ഹൈവേ മലയോര ഹൈവേ, ജല മെട്രോ തുടങ്ങിയ നിരവധി പദ്ധതികളാണ് അഞ്ചര കൊല്ലത്തിനുള്ളില്‍ കേരളത്തില്‍ നടപ്പിലാക്കിയത്. എല്ലാ രംഗത്തും ഒന്നാമതെത്തിയ കേരളം വികസന രംഗത്തും ഒന്നാമതെത്തണമെന്നാണ് നവകേരളം കൊണ്ടുദ്ദേശിക്കുന്നതെന്നും അതിനുവേണ്ടി കൂട്ടായ പ്രവര്‍ത്തമനമാണ് വേണ്ടതെന്നും അരുണ്‍കുമാര്‍ പറഞ്ഞു.

കേന്ദ്ര റെയില്‍വേയുടെ ഭൂമി വിട്ടു തരില്ലെന്ന് തീരുമാനിക്കുന്നത് കേരളത്തിലെ ബിജെപിയാണോ എന്നും കേന്ദ്രം തത്വത്തില്‍ അംഗീകാരം തന്നതിനു ശേഷമാണ് കെ റെയിലുമായി സര്‍വേ ആരംഭിച്ചത്. കെ റെയില്‍ നാളത്തെ തലമുറയ്ക്കു വേണ്ടിയുള്ളതാണെന്നും അദ്ദേഹം ചര്‍ച്ചയില്‍ ആരാഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News