കേരളത്തിന് എയിംസ്; സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥന കേന്ദ്രം പരിഗണിക്കുമോ? കേന്ദ്ര മന്ത്രിയോട് ജോൺബ്രിട്ടാസ് എം പി

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിനായി (AIIMS) കേരളം വർഷങ്ങളായി കാത്തിരിക്കുകയാണ്.കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന് 2015-ല്‍ കേന്ദ്രം പ്രഖ്യാപിച്ചിരുന്നതാണ്. പിന്നീട് വന്ന ബജറ്റുകളില്‍ കേരളം പ്രതീക്ഷയര്‍പ്പിച്ചെങ്കിലും നാളിതുവരെ കേരളത്തിന് അനുകൂലമായ നടപടി കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായില്ല.

സംസ്ഥാനത്ത് AIIMS സ്ഥാപിക്കുന്നതിനുള്ള അനുമതിക്ക് വേണ്ടിയുള്ള കേരള സർക്കാരിന്റെ അഭ്യർത്ഥന കേന്ദ്രസർക്കാർ പരിഗണിക്കുമോ എന്നതാണ് ജോൺ ബ്രിട്ടാസ് എം പി ആരോഗ്യ കുടുംബക്ഷേമ മന്ത്രിയോട് ആവശ്യപ്പെട്ടത്.

എയിംസിനായി സ്ഥലമേറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള നടപടികളുമായി കേരളം മുന്നോട്ട് പോയിരുന്നു.കിനാലൂരില്‍ സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്റെ (കെഎസ്ഐഡിസി) ഉടമസ്ഥതയിലുള്ള 200 ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാര്‍ ഇതിനായി കണ്ടെത്തി എന്ന കാര്യം കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ട് , ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ പ്രതികരണം എന്താണെന്നും ജോൺ ബ്രിട്ടാസ് എം പി ആരാഞ്ഞു.

രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഘട്ടം ഘട്ടമായി AIIMS സ്ഥാപിക്കും എന്നൊരു ഒഴുക്കൻ മറുപടിയാണ് ലഭിച്ചത്.പുതുതായി അനുവദിച്ച 22 എയിംസ് കൂടാതെയുള്ള പ്രൊപ്പോസലുകൾ പരിഗണിക്കുന്നുണ്ട് എന്നും ജോൺ ബ്രിട്ടാസ് എം പി യുടെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ പറയുന്നു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News