വികസന കുതിപ്പിൽ കിൻഫ്രാ; മുപ്പതാം വർഷത്തിലേക്ക്

കേരളത്തിലെ അടിസ്ഥാന സൗകര്യ മേഖലയിൽ മുപ്പതാം വർഷത്തിലേക്ക് കടക്കുകയാണ് കിൻഫ്രാ .പ്രകൃതി സൗഹാർദമായി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും വ്യവസായ നിക്ഷേപം വർദ്ധിപ്പിക്കുന്നതിനുമായി നിരവധി പദ്ധതികളാണ് കിൻഫ്ര നാളിതുവരെ നടപ്പിലാക്കിയിട്ടുള്ളത്.മുൻവർഷങ്ങളെ അപേക്ഷിച്ച് 2021 – 22 വർഷത്തിൽ സമാനതകളില്ലാത്ത നേട്ടങ്ങളാണ് കിൻഫ്ര സ്വന്തമാക്കിയതെന്ന് വ്യവസായവകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു.

നിക്ഷേപസൗഹൃദ കേരളം എന്ന ആശയം പ്രാവർത്തികമാക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്ന കിൻഫ്ര ,സമയബന്ധിതമായ ആസൂത്രണത്തിലൂടെ നിരവധി പദ്ധതികളാണ് ഇതിനോടകം വിജയകരമായി പൂർത്തിയാക്കിയിട്ടുള്ളത്. കോവിസ്‌ പ്രതിസന്ധിക്കിടയിലും സർക്കാർ ആവിഷ്കരിച്ച സമാശ്വാസ പദ്ധതി, വ്യവസായ ഭദ്രത തുടങ്ങിയ പുനരധിവാസ പദ്ധതികളിലൂടെ 2021 – 22 സാമ്പത്തിക വർഷത്തിൽ നിരവധി സുപ്രധാന നേട്ടങ്ങൾ കിൻഫ്രയ്ക്ക് ഉറപ്പാക്കാൻ സാധിച്ചു.

ഈ വർഷം ജനുവരി വരെ മാത്രം വിവിധ പദ്ധതികളിലായി 20900 തൊഴിലവസരങ്ങളാണ് സൃഷ്ടിച്ചത്. 1522 കോടിരൂപയുടെ സ്വകാര്യ നിക്ഷേപങ്ങളും കേരളത്തിൽ എത്തിച്ചു.പദ്ധതികൾക്കായി 128.82 ഏക്കർ ഭൂമി അലോട്ട് ചെയ്തു.ഒപ്പം കൊച്ചി ബംഗളൂരു വ്യവസായ ഇടനാഴി ക്ക് വേണ്ടി സ്ഥലം ഏറ്റെടുക്കുന്ന പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്.

ഗിഫ്റ്റ്സിറ്റി പദ്ധതിയിലൂടെ 13000 കോടിയുടെനിക്ഷേപമാണ് കിൻഫ്രാ ലക്ഷ്യമിടുന്നത്. ഒപ്പം ടിസിഎസ് , ടാറ്റ എലക്സി,വി-ഗാർഡ് തുടങ്ങി സ്ഥാപനങ്ങൾക്ക് സ്ഥലം അലോട്ട് ചെയ്ത് നൽകാനും സാധിച്ചു.ഇൻഡസ്ട്രിയൽ പാർക്ക് റേറ്റിംഗ് സിസ്റ്റം പ്രകാരം കിൻഫ്രയുടെ5 പാർക്കുകൾ ആണ് ദക്ഷിണ മേഖലയിൽ റേറ്റിങ്ങിൽ മുന്നിൽ എത്തിയതും .

അതോടൊപ്പം കൊച്ചി പെട്രോകെമിക്കൽ പാർക്ക്, ഇടുക്കി സ്പൈസസ് പാർക്ക്, ഇലക്ട്രോണിക് മാനുഫാക്ചറിംഗ് ക്ലസ്റ്റർ,ഇൻറർനാഷണൽ എക്സിബിഷൻ കം കൺവെൻഷൻ സെൻറർ , മട്ടന്നൂർ സ്മോൾ ഇൻഡസ്ട്രീസ് പാർക്ക്, പാലക്കാട് ഉം ആലപ്പുഴയിലും ആയി ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് റൈസ് ടെക്നോളജി പാർക്കുകൾ, കണ്ണൂർ ലാൻഡ് ബാങ്ക് തുടങ്ങിയ വൻ പദ്ധതികൾ കിൻഫ്ര യുടെ നേതൃത്വത്തിൽ പൂർത്തീകരണ ഘട്ടത്തിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here