ഞായറാഴ്ച റേഷന്‍കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും: മന്ത്രി ജിആര്‍ അനില്‍

ഈ വരുന്ന ഞായറാഴ്ച ( മാര്‍ച്ച് 27) കേരളത്തിലെ റേഷന്‍കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് ഭക്ഷ്യ-പൊതു വിതരണ വകുപ്പുമന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു.

മാര്‍ച്ച് 28, 29 തീയതികളില്‍ അഖിലേന്ത്യാ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ റേഷന്‍ വിതരണം തടസ്സപ്പെടാന്‍ സാധ്യതയുള്ളതിനാലാണ് ഞായറാഴ്ച പ്രവര്‍ത്തി ദിനമാക്കാന്‍ തീരുമാനിച്ചതെന്നും പൊതുജനങ്ങള്‍ പരമാവധി സഹകരിച്ച് റേഷന്‍ വിഹിതം കൈപ്പറ്റേണ്ടതാണെന്നും  മന്ത്രി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News