ജലസംരക്ഷണമെന്നത് ജീവിതത്തിന്റെ ഭാഗം: ഐ ബി സതീഷ് എം.എല്‍.എ

ജലസംരക്ഷണമെന്നത് നമ്മുടെ ജീവിതത്തിന്റെ ഭാഗമാണെന്ന് ഐ.ബി സതീഷ് എം.എല്‍.എ. ജലസ്രോതസുകള്‍ വറ്റി കൊണ്ടിരിക്കുകയാണ്. നമുക്ക് വെള്ളം കിട്ടണമെങ്കില്‍ കിണറുകളും കുളങ്ങളും വറ്റാതിരിക്കണം.ഇതിനായി എല്ലാ വീടുകളിലും കിണര്‍ റീചാര്‍ജ് നടപ്പിലാക്കണമെന്നും എം.എല്‍.എ പറഞ്ഞു.

‘ഇനി ഞാന്‍ ഒഴുകട്ടെ’ എന്ന സന്ദേശവുമായി ലോക ജലദിനത്തില്‍ പള്ളിച്ചല്‍ തോടില്‍ നടന്ന ജല നടത്തത്തിന്റെ ഉത്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുഴകള്‍, നീര്‍ച്ചാലുകള്‍, തോടുകള്‍, അരുവികള്‍ എന്നിവയിലെ മാലിന്യങ്ങളും തടസങ്ങളും നീക്കി നീരൊഴുക്ക് സുഗമമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പള്ളിച്ചല്‍ തോട് മുതല്‍ പാറയില്‍ തോട് വരെയുള്ള അഞ്ച് കിലോമീറ്ററിലാണ് ജലനടത്തം സംഘടിപ്പിച്ചത്. പള്ളിച്ചല്‍ പഞ്ചായത്ത് പ്രസിഡന്റ് ടി. മല്ലിക, വിവിധ ജനപ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News