ഇരിങ്ങാലക്കുടയില്‍ വന്‍ വ്യാജമദ്യ വേട്ട; രണ്ടുപേർ പിടിയിൽ

ഇരിങ്ങാലക്കുടയില്‍ വന്‍ വ്യാജമദ്യ വേട്ട. ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിന് സമീപത്തുള്ള രണ്ട് നില വീട്ടിലാണ് വ്യജ മദ്യ നിര്‍മ്മാണ യൂണിറ്റ് പ്രവര്‍ത്തിച്ചിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് തൃശ്ശൂര്‍ ഇന്റലിജന്‍സ് വിഭാഗവും ഇരിങ്ങാലക്കുട എക്‌സൈസ് സംഘവും നടത്തിയ പരിശോധനയിലാണ് വ്യജ മദ്യ നിര്‍മ്മാണ യൂണിറ്റ കണ്ടെത്തിയത്.

വ്യജ മദ്യ നിർമാണശാല നടത്തിയിരുന്ന വീട്ടുടമയായ രഘു,വാടകക്കാരനായ വിനു എന്നിവരെ എക്‌സൈസ് സംഘം പിടികൂടി. വ്യാജ വിദേശമദ്യത്തിൻ്റെ 800 അരലിറ്റര്‍ കുപ്പികളാണ് പിടികൂടിയത് . പാക്കിംങ്ങ് സീലുകള്‍ വ്യാജമായി നിര്‍മ്മിച്ചാണ് ഇവർ കുപ്പികളില്‍ പതിക്കുന്നത്. ഇരിങ്ങാലക്കുട ബസ് സ്റ്റാൻ്റിന് സമീപമുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് വ്യാജമദ്യ നിര്‍മ്മാണ യൂണിറ്റ് പ്രവര്‍ത്തിച്ചിരുന്നത്. സീല്‍ പതിപ്പിക്കുന്നതിനും മിക്‌സിംങ്ങ് നടത്തുന്നതിനും പ്രത്യേക യന്ത്രസംവിധാനം ഇവിടെ ഒരുക്കിയിരുന്നു.

മദ്യം നിര്‍മ്മിക്കുന്നതിനായി കന്നാസുകളിലായി സൂക്ഷിച്ചിരുന്ന നുറ് കണക്കിന് ലിറ്റര്‍ സ്പിരിറ്റും ലിറ്റര്‍ കണക്കിന് തേനും പായ്ക്ക് ചെയ്യാനുള്ള ബോട്ടിലുകളും എക്‌സൈസ് കണ്ടെത്തി. വീടിന് മുന്നിലായി പോ ആന്റ് പാര്‍ക്ക് സംവിധാനം ഒരുക്കിയിരുന്നതിനാല്‍ നിരന്തരം ഇവിടെ വാഹനങ്ങള്‍ വന്ന് പോകുന്നത് പ്രദേശവാസികള്‍ കാര്യമായി എടുക്കാറുണ്ടായിരുന്നില്ല. ഇത് ഉപയോഗപെടുത്തിയാണ് പ്രതികള്‍ വ്യജമദ്യം നിര്‍മ്മിക്കുന്നതിനാവശ്യമായ അംസ്‌കൃത വസ്തുക്കള്‍ എത്തിച്ചിരുന്നത്. എക്‌സൈസ് ഇന്റലിജന്‍സ് ഇന്ഡസ്‌പെക്ടര്‍ എസ് മനോജ് കുമാറിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് വ്യാജ മദ്യ നിർമാണശാല കണ്ടെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News