വീണ്ടുമൊരു പാർട്ടി കോൺഗ്രസ് കാലം; ബി ടി രണദിവെയുടെ ഓർമയിൽ സിപിഐഎം

പാർട്ടിയുടെയും ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെയും സമുന്നത നേതാവും കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനുമാണ് ബി ടി രണദിവെ. കൽക്കട്ടയിൽനടന്ന രണ്ടാം പാർട്ടി കോൺഗ്രസിലാണ് രണദിവെയെ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറി ആയി തെരഞ്ഞെടുത്തത്. ഇന്ത്യയിലെ കരുത്തുറ്റ തൊഴിലാളി യൂണിയനായ സിഐടിയുവിന് രൂപം നൽകിയതും രണദിവെയാണ്.

തൊഴിലാളി-കർഷക ഐക്യത്തിനും സ്ത്രീ സമത്വത്തിനും ജാതി വിവേചനവും സാമൂഹിക അടിമത്തവും അവസാനിപ്പിക്കാൻ ജീവിതത്തിൽ ഉടനീളം പൊരുതിയ നേതാവാണ് ബി.ടി രണദിവെ. മുംബൈയിൽ ജനിച്ച അദ്ദേഹം, മുംബൈയിലെ തൊഴിലാളി സമരങ്ങളിലൂടെ തൊഴിലാളി പ്രസ്ഥാനത്തിന്റെ നേതൃനിരയിലെത്തി. എഐടിയുസി മുഖവാരിക ലേഖകനായിരിക്കെ സർക്കാരിനെ വിമർശിച്ചതിനും, പിന്നീട് നിരന്തരമുള്ള സർക്കാർ വിരുദ്ധ നിലപാടുകളിലൂടെ നിരവധി തവണ അദ്ദേഹം ജയിൽ വാസം അനുഭവിച്ചു.

1942ലെ കൊൽക്കത്ത സമ്മേളനത്തിൽ രണദിവെയെ കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. അന്ന് രണദിവെ അവതരിപ്പിച്ച ‘കൽക്കട്ട തീസിസ്’, ‘രണദിവെ തീസിസ്’ എന്നും
അറിയപ്പെടുന്നു.ആയുധമേന്തിയ വിപ്ലവത്തിലൂടെ അധികാരം പിടിച്ചെടുക്കുവാൻ പ്രേരിപ്പിക്കുന്നതായിരുന്നു തീസിസ്.

അപ്രായോഗികമല്ലാത്ത നയം സ്വീകരിച്ചതിന്റെ പേരിൽ രണദിവെ പാർട്ടിയുടെ ശിക്ഷ നടപടിക്ക് വിധേയനായി. അദ്ദേഹത്തെ സാധാരണ പ്രവർത്തകനായി തരം താഴ്ത്തി. അപ്പോഴും തന്റെ പ്രവൃത്തിയും ജീവിതവും പാർട്ടിക്ക് സമർപ്പിച്ച് അടിയുറച്ച കമ്മ്യൂണിസ്റ്റായി അദ്ദേഹം നിലകൊണ്ടു. അച്ചടക്ക നടപടിക്ക് ശേഷം അദ്ദേഹത്തിന്റെ പ്രവർത്തനം വിലയിരുത്തിയ പാർട്ടി അദ്ദേഹത്തെ കേന്ദ്ര കമ്മറ്റിയിലേക്കും പോളിറ്റ് ബ്യുറോയിലേക്കും തിരികെയെടുത്തു.

ഇ എം എസ് പാർട്ടി ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുമ്പോൾ പാർട്ടിയുടെ രാഷ്ട്രീയ പ്രമേയങ്ങൾ കേന്ദ്ര കമ്മിറ്റിയിൽ വിശദീകരിച്ചിരുന്നത് രണദിവെയായിരുന്നു. മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി, സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം, പോളിറ്റ് ബ്യൂറോ മെമ്പർ തുടങ്ങിയ നിലകളിലെല്ലാം രണദിവെ പ്രവർത്തിച്ചു.

ഇന്ത്യയിലെ കരുത്തുറ്റ തൊഴിലാളി സംഘടനയായ സിഐടിയുവിന് രൂപം നൽകിയത് ബിടി രണദിവെയാണ്. 1970ൽ സിഐടിയു രൂപം കൊണ്ടപ്പോൾ അതിന്റെ പ്രഥമ പ്രസിഡന്റായി ചുമതലയേറ്റതും അദ്ദേഹമായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News