അയ്യോ വിമർശിക്കല്ലേ… പുറത്താക്കും

ഈ, കെ സുധാകരനും ടീമിനും ഇതെന്തു പറ്റി. ഇന്ത്യാ മഹാരാജ്യത്തു നിന്ന് കോൺ​ഗ്രസ് വായുവിലേക്ക് അലിഞ്ഞു പൊയ്ക്കൊണ്ടിരിക്കുകയാണെന്നുള്ള പേടി കൂടിപ്പോയതാണോ…..അങ്ങ് വടക്കോട്ടുള്ള ‍‍തോൽവി കൂടി നേരിട്ടതോടെ കേരളത്തിലും പാർട്ടിക്ക് മൊത്തത്തിൽ ഉലച്ചിൽ തട്ടിയിരിക്കുവാ..അതിന്റെ പ്രകമ്പനമാണോ സുധാകരൻ ഈ കാണിക്കുന്നത്.

സിപിഐഎം പാർട്ടി കോൺ​ഗ്രസ് സെമിനാറിൽ പങ്കെടുക്കാൻ തയ്യാറായിരുന്ന ശശി തരൂരിനെ ആദ്യം ഭീഷണിപ്പെടുത്തി.തരൂരിനെതിരേ നടപടിയെടുക്കുമെന്ന് പറഞ്ഞ സുധാകരന് സിപിഐഎം എന്ന് കേൾക്കുമ്പോഴേ എന്തോ ഒരു പേടി പോലെ….

നടപടി എടുക്കുമെന്ന് സുധാകരൻ പറഞ്ഞപ്പോൾ അതങ്ങ് കൈയിൽ വെച്ചാമതിയെന്നായിരുന്നു തരൂരിന്റെ മറുപടി. പാർട്ടി കോൺ​ഗ്രസ് വേദിയിൽ താൻ പങ്കെടുക്കും. വിലക്ക് ഏർപ്പെടുത്തിയാൽ സോണിയാ ​ഗാന്ധിയുമായി ചർച്ച ചെയ്‌ത് തീരുമാനമെടുക്കുമെന്നും തരൂർ.

ആവനാഴിയിലെ അവസാന അമ്പെയ്തു സുധാകരൻ. തരൂർ, സെമിനാറിൽ പങ്കെടുത്താൽ രാജിവെക്കുമെന്ന് സുധാകരന്റെ അടുത്ത ഭീഷണി. പിന്നാലെ സംഭവത്തിൽ സോണിയാ ​ഗാന്ധി ഇടപെട്ടു.അതായത് സുധാകരന്റെയും അണികളുടേയും സമ്മർദ്ദം ഏറ്റു എന്ന് സാരം..

സെമിനാറിൽ പങ്കെടുക്കരുതെന്ന് സോണിയാ ​ആവശ്യപ്പെട്ടു. സെമിനാറിൽ പങ്കെടുക്കാൻ തരൂരും കെവി തോമസും തയ്യാറായിരുന്നതാണ്. അപ്പോഴാണ് സെമിനാറിൽ പങ്കെടുക്കരുതെന്ന നിർദേശവുമായി എഐസിസിയുടെ പ്രത്യക്ഷപ്പെടൽ.

സുധാകരന്റെ ഇത്തരം കളികൾക്ക് പിന്നിൽ ബിജെപിയോടുള്ള കൂറും പ്രകടമാണോയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. സിപിഐഎമ്മിനെ ദുർബലപ്പെടുത്തണമെന്നാണ് സുധാകരന്റെ മോഹം. അതിന് ആരെ കൂട്ടു പിടിക്കാനും തയ്യാറാ…സുധാകരേട്ടൻ

എന്നാലേ ഇനി ഒരു കാര്യം കൂടി പറയട്ടോ.. ബ്രിട്ടീഷ് കമ്യുണിസ്റ്റ് പാർട്ടിയുടെ പരിപാടിയിൽ പ്രഭാഷകനായി ശശി തരൂർ എംപി പങ്കെടുക്കും. മാർച്ച് 26ന് ഓൺലൈനായി നടക്കുന്ന പരിപാടിയിലാണ് തരൂർ പങ്കെടുക്കുന്നത്. ബ്രിട്ടീഷ് ലേബർ പാർട്ടി എംപി നവേന്ദു മിശ്ര അടക്കം പ്രമുഖർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ഇതിനെങ്ങനെ സുധാകരൻ തടയിടുമെന്ന് കൂടി കാണേണ്ടിയിരിക്കുന്നു.

ഇനി വേറൊരു സംഭവത്തിലേക്ക് വരാം..രാജ്യസഭാ സീറ്റ് നിർണ്ണയവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിനെതിരെ പരസ്യമായി പ്രതിഷേധിച്ചതിന് കെ.എസ്.യു നേതാവിന് നേരെയും അച്ചടക്ക നടപടിയെടുത്തു.

കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻറ് സ്നേഹ ആർ.വിക്ക് നേരെയാണ് ദേശീയ നേതൃത്വം നടപടിയെടുത്തത്.എന്തിനാണെന്നോ….സ്ഥാനാർത്ഥിയായി ജെബി മേത്തറിനെ പ്രഖ്യാപിച്ചതിന് പിന്നാലെ, അവരുടേത് പെയ്‌മെന്റ് സീറ്റാണെന്ന് സ്നേഹ സാമൂഹിക മാധ്യമങ്ങൾ വഴി തുറന്നടിച്ചു.

തനിക്കെതിരെയുള്ള നടപടി സെലക്ടീവ് ആണെന്നും കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തലയ്ക്ക് എതിരെ സാമൂഹിക മാധ്യമങ്ങൾ വഴി കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു നടത്തിയ പരാമർശത്തിനെതിരെ നടപടി എടുക്കാത്തത് ഇരട്ടത്താപ്പാണെന്നും സ്‌നേഹ പറയുന്നുണ്ട്.

ജെബി മേത്തറിന്റെ രാജ്യസഭാ സ്ഥാനാർത്ഥിത്വത്തിലും സോഷ്യൽ മീഡിയയിൽ കോൺഗ്രസ് നേതാക്കളുടെ പോര് മുറുകുകയാണ്.ഒപ്പം അച്ചടക്ക നടപടിയും.പാർട്ടിയിലിങ്ങനെ അച്ചടക്ക നടപടിയെടുക്കാൻ തുടങ്ങിയാലെങ്ങനാ….നടപടിയെടുത്ത് സുധാകരൻ ഒരു പരുവമാകുമെന്നാ തോന്നുന്നേ….

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News