രാജ്യത്തെ ആണവവൈദ്യുതിയുല്പാദനം മൊത്തം വൈദ്യുതിയുല്പാദനത്തിന്റെ മൂന്നു ശതമാനം; വാഗ്ദാനങ്ങള്‍ പൊള്ളയെന്ന് തെളിയിക്കുന്ന കണക്കുകള്‍ പുറത്ത്

രാജ്യത്തെ ആണവവൈദ്യുതിയുല്പാദനം മൊത്തം വൈദ്യുതിയുല്പാദനത്തിന്റെ മൂന്നു ശതമാനംമാത്രമാണെന്ന് വൈദ്യുതി മന്ത്രി ആര്‍ കെ സിംഗ് അറിയിച്ചു. രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എം. പി.യുടെ ചോദ്യത്തിനു രേഖാമൂലം നല്‍കിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. .

ഒന്നാം മന്‍മോഹന്‍ സിംഗ് സര്‍ക്കാറിന്റെ കാലത്ത് രാഷ്ട്രീയ കോലാഹലമുണ്ടാക്കി അമേരിക്കയുമായി ഒപ്പു വച്ച ആണവ കരാറിന്റെ പരാജയം സമ്മതിക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. യു എസ് കരാറിനെ എതിര്‍ത്ത് ഇടതുപക്ഷം യുപിഎയ്ക്കുള്ള പിന്തുണ പിന്‍വലിച്ചിരുന്നു. അന്ന് കോണ്‍ഗ്രസ് അവകാശപ്പെട്ടത് ആണവകരാര്‍ യാഥാര്‍ത്ഥ്യമാകുന്നതോടു കൂടി ആണവ വൈദ്യുതി വ്യാപകമാകുമെന്നാണ്. അത് പൊള്ള വാഗ്ദാനമായിരുന്നു എന്നാണ് ഈ മറുപടിയിലൂടെ തെളിയുന്നത്.

കഴിഞ്ഞ മൂന്നു കൊല്ലത്തെ വൈദ്യുതി ഉല്പാദനക്കണക്കാണ് ജോണ്‍ ബ്രിട്ടാസ് ചോദ്യത്തിലൂടെ ആവശ്യപ്പെട്ടത്. ഇക്കാലത്ത് ഉല്പാദിപ്പിക്കപ്പെട്ട ആണവ വൈദ്യുതി മൊത്തം വൈദ്യുത ഉല്പാദനത്തിന്റെ 3.15 ശതമാനമാണെന്നാണ് മന്ത്രി ഉത്തരമായി അറിയിച്ചത്. ഇക്കാലത്ത് ആണവവൈദ്യുതി വിറ്റത് കിലോവാട്ടിന് 314.33 പൈസയ്ക്കാണ് എന്നും മന്ത്രി വ്യക്തമാക്കി. ജലവൈദ്യുതി 271.48 പൈസയ്ക്കു വില്ക്കുമ്പോഴായിരുന്നു ഇത്. ഇതോടെ, യുപിഎ സര്‍ക്കാര്‍ അവകാശപ്പെട്ട തരത്തില്‍ വൈദ്യുതി വില കുറയ്ക്കാനായില്ല എന്നും വ്യക്തമായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News