ചായക്കടയിലെ മൊരിഞ്ഞ ഉഴുന്നുവട വീട്ടില്‍ ഉണ്ടാക്കിനോക്കൂ

ചായക്കടയില്‍ കിട്ടുന്ന മൊരിഞ്ഞ ഉഴുന്നുവട അതേ രുചിയില്‍ വീട്ടില്‍ ഉണ്ടാക്കാം. അതും ഏറ്റവും എളുപ്പത്തില്‍.

ആവശ്യമുള്ള ചേരുവകള്‍

ഉഴുന്ന് പരിപ്പ് – 2 കപ്പ്
വെള്ളം
വറുത്ത അരിപ്പൊടി – 1/4 കപ്പ്
ഉപ്പ് – ആവശ്യത്തിന്
കായപ്പൊടി – 1/2 ടീസ്പൂണ്‍
സവാള – ഒന്നിന്റെ പകുതി ചെറുതായി അരിഞ്ഞത്
പച്ചമുളക് – 1 എണ്ണം ചെറുതായി അരിഞ്ഞത്
വറ്റല്‍മുളക് – 1 എണ്ണം ചെറുതായി അരിഞ്ഞത്
കുരുമുളക് – 1 ടീസ്പൂണ്‍ ചതച്ചത്
കറിവേപ്പില – 2 തണ്ട് അരിഞ്ഞത്
ഇഞ്ചി – 1 കഷണം, ചെറുതായി അരിഞ്ഞത്
ഓയില്‍ – വറുക്കാന്‍ ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഉഴുന്ന് നന്നായി കഴുകി ഒരു മണിക്കൂര്‍ കുതിരാന്‍ വയ്ക്കുക. വെള്ളം ഊറ്റിക്കളഞ്ഞ ശേഷം ഒന്നോ രണ്ടോ സ്പൂണ്‍ വെള്ളം മാത്രം ചേര്‍ത്ത് നാല് തവണയായി മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക. ഈ മാവ് കൈ കൊണ്ട് നന്നായി 5 മിനിറ്റ് അടിച്ചു പതപ്പിച്ച ശേഷം 5 മണിക്കൂര്‍ പുളിക്കാനായി മാറ്റിവയ്ക്കുക. അരിപ്പൊടിയും ബാക്കി ചേരുവകളും ചേര്‍ത്ത് വടയുടെ കൂട്ട് തയാറാക്കുക.

എണ്ണ നന്നായി ചൂടായാല്‍ തീ കുറച്ചു വയ്ക്കുക. കൈ രണ്ടും നനച്ച ശേഷം വലിയൊരു ഉരുള മാവെടുത്തു ഉരുട്ടി വിരല്‍ നനച്ചു വടയുടെ നടുവില്‍ വലിയൊരു ദ്വാരം ഇടുക. എന്നിട് എണ്ണയിലിട്ട് ചെറിയ തീയില്‍ ഗോള്‍ഡന്‍ ബ്രൗണ്‍ ആകുമ്പോള്‍ വറുത്തു കോരുക. ചമ്മന്തി അല്ലെങ്കില്‍ സാമ്പാര്‍ കൂട്ടി നല്ല മൊരിഞ്ഞ വട കഴിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News