പോക്കോ എക്‌സ് 4 പ്രോ 5ജി ഇന്ത്യയിലേക്ക്

പോക്കോ എക്‌സ് 4 പ്രോ 5ജി ഇന്ത്യയില്‍ പുറത്തിറങ്ങുന്ന ദിവസം പ്രഖ്യാപിച്ച് പോക്കോ. 2022 ഫെബ്രുവരി അവസാനത്തോടെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ച ഫോണാണ് പോക്കോ എക്‌സ് 4 പ്രോ 5ജി .പോക്കോ എക്‌സ് 4 പ്രോ 5ജി യുടെ ഇന്ത്യന്‍ മോഡലിന് 64 മെഗാപിക്‌സല്‍ പ്രധാന സെന്‍സര്‍ ലഭിക്കുമെന്ന് സൂചന. സ്മാര്‍ട്ട്ഫോണിന്റെ ആഗോള മോഡലില്‍ ക്യൂവല്‍കോം സ്‌നാപ്ഡ്രഗണ്‍ 695 എസ്ഒസി ചിപ്പാണ് ഉള്ളത്. 8ജിബി റാം ആയിരുന്നു ഇതിന് ഉള്ളത്.

പോക്കോയുടെ ഒരു ട്വീറ്റ് അനുസരിച്ച്, പോക്കോ എക്‌സ് 4 പ്രോ 5ജി ഏപ്രില്‍ 10-ന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് സൂചന നല്‍കുന്നത്. ട്വീറ്റില്‍ പറയുന്നത് പ്രകാരം ”എക്‌സി-ന് ഒരു തീയതിയുണ്ട്! നിങ്ങള്‍ക്ക് അത് കണ്ടെത്താന്‍ കഴിയുമെങ്കില്‍ അറിയിക്കുക. ‘ പങ്കിട്ട ചിത്രത്തില്‍ റോമന്‍ അക്കങ്ങളായ ‘X’, ‘IV’ എന്നിവ വ്യക്തമായി കാണാം, 10, 4 അല്ലെങ്കില്‍ ഏപ്രില്‍ 10 എന്നിവ സൂചിപ്പിക്കുന്നു.

ഒരു ഉപഭോക്താവ് ട്വീറ്റിനോട് പ്രതികരിച്ചത് പ്രകാരം, ഏപ്രില്‍ 10 തീര്‍ച്ചയായും പോക്കോ എക്‌സ് 4 പ്രോ 5ജി -യുടെ ഇന്ത്യയിലെ ലോഞ്ച് തീയതിയാണ് പോക്കോ സൂചിപ്പിക്കുന്നത് എന്ന് വ്യക്തമാക്കുന്നു, എന്നാല്‍ ഇതിനോട് പോക്കോ പ്രതികരിച്ചിട്ടില്ല.

പോക്കോ എക്‌സ് 4 പ്രോ 5ജിയുടെ ചെറിയ മോഡല്‍ 6GB + 128GB പതിപ്പാണ്, ഇതിന് 229 യൂറോ (ഏകദേശം 19,200 രൂപ) ആണ് വില. കൂടിയ മോഡലായ 8GB + 256GB സ്റ്റോറേജ് പതിപ്പിന്റെ വില 349 യൂറോ ആണ് (ഏകദേശം 29,300 രൂപ). ഓപ്പോ ഇതുവരെ സ്ഥിരീകരണം ഒന്നും നല്‍കിയില്ലെങ്കിലും ഇന്ത്യയിലും ഇതിനടുത്ത വിലയാണ് പ്രതീക്ഷിക്കുന്നത്. ലേസര്‍ ബ്ലാക്ക്, ലേസര്‍ ബ്ലൂ, പോക്കോ യെല്ലോ എന്നീ നിറങ്ങളില്‍ പോക്കോ എക്‌സ് 4 പ്രോ 5ജി ഇറങ്ങും.

ആഗോളതലത്തില്‍ ഈ ഫോണിന്റെ പ്രധാന സെന്‍സര്‍ 108 മെഗാപിക്‌സല്‍ ആണെങ്കില്‍ ഇന്ത്യയില്‍ എത്തുന്‌പോള്‍ പോക്കോ എക്‌സ് 4 പ്രോ 5ജിക്ക് 64-മെഗാപിക്‌സല്‍ പ്രധാന സെന്‍സര്‍ ലഭിക്കുമെന്നാണ് അഭ്യൂഹം. 8-മെഗാപിക്‌സല്‍ അള്‍ട്രാ-വൈഡ്-ആംഗിള്‍ സെന്‍സറും 2-മെഗാപിക്‌സല്‍ മാക്രോ സെന്‍സറും അടക്കം മൂന്ന് ക്യാമറകള്‍ ഉള്‍പ്പെടുന്ന യൂണിറ്റായിരിക്കും ഇതിനുണ്ടാകുക. ഇന്ത്യന്‍ മോഡലില്‍ മറ്റെന്ത് മാറ്റം എന്നത് കാത്തിരുന്നു കാണേണ്ടി വരും.

ലോക മൊബൈല്‍ കോണ്‍ഗ്രസില്‍ അവതരിപ്പിച്ച പോക്കോ എക്‌സ് 4 പ്രോ 5ജിക്ക് എംഐയുഐ 13 അടിസ്ഥിതമായ ആന്‍ഡ്രോയ്ഡ് 11 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം.6.67-ഇഞ്ച് ഫുള്‍-എച്ച്ഡി+ (1,080×2,400 പിക്സല്‍) അമോലെഡ് ഡിസ്‌പ്ലേ ഈ ഫോണിനുണ്ട്. 120 ഹെര്‍ട്‌സ് റീഫ്രഷ് റൈറ്റ് സ്‌ക്രീന് ഉണ്ട്. 67 വാട്‌സ് വേഗത്തില്‍ ചാര്‍ജ് ചെയ്യാന്‍ സഹായിക്കുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണിന് ഉള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News