കെ റെയിലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐഎഫ്എഫ്കെ ഡെലിഗേറ്റുകൾ

കെ റെയിലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജ്യാന്തര ചലച്ചിത്ര മേളയിലെ ഡെലിഗേറ്റുകൾ. ഐഎഫ്എഫ്കെയിലെ പ്രധാന വേദിയായ ടാഗോർ തീയറ്റർ കോമ്പൗണ്ടിലായിരുന്നു ഐക്യദാർഢ്യ പ്രകടനം.

കെ റെയിലിനെതിരായ യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധത്തിനു പിന്നാലെയാണ് ഒരുകൂട്ടം ഡെലിഗേറ്റുകൾ കെ റെയിലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. മെഴുകുതിരികൾ തെളിയിച്ച് മുദ്രാവാക്യം മുഴക്കിയായിരുന്നു ഐക്യദാർഢ്യം.

അതേസമയം, കെ റെയിലിനെതിരായ പ്രകടനവും ടാഗോർ തീയറ്റർ കോമ്പൗണ്ടിലായിരുന്നു. എംഎൽഎ ഷാഫി പറമ്പിൽ അടക്കമുള്ളവർ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തു.

രാജ്യാന്തര ചലച്ചിത്ര മേള ഇന്ന് അഞ്ചാം ദിനത്തിൽ എത്തിനിൽക്കുകയാണ്. ഓപ്പിയം വാർ, ഹവാ മറിയം ആയിഷ ഉൾപ്പടെ മേളയിൽ ഇന്ന് 71 ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. കുമ്മാട്ടി ഉൾപ്പെടെയുള്ള മലയാളം സിനിമകളും ഇന്ന് പ്രേക്ഷകർക്ക് മുന്നിലെത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News