കെ റെയിലിനെതിരെ നടക്കുന്നത് നാടിനെ പുറകോട്ടുവലിക്കുന്ന സമരം; എ വിജയരാഘവൻ

കെ റെയിലിനെതിരെ നടക്കുന്നത് നാടിനെ പുറകോട്ടുവലിക്കുന്ന സമരമാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയം​ഗം എ വിജയരാഘവൻ. വികസനത്തിന്റെ മുഖ്യശത്രു കേരളത്തിലെ പ്രതിപക്ഷമാണ്.

നാടിന്റെ മുന്നേറ്റത്തിന്‌ ഇടതുപക്ഷം നടത്തുന്ന പ്രവർത്തനങ്ങളെ തകർക്കാൻ ബോധപൂർവം ശ്രമിക്കുന്നു. ബിജെപി, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ വർഗീയവാദികളുമായി സന്ധിചെയ്യാൻ മടിയില്ലാത്തവരായി കോൺ​ഗ്രസ്‌ മാറി.അപകടകരമായ ഈ രാഷ്‍ട്രീയം കൊണ്ട്, ഇടതുപക്ഷം കേരളത്തിലുണ്ടാക്കിയ മുന്നേറ്റത്തെ തടയാനുള്ള ശ്രമം ജനപിന്തുണയോടെ നേരിടും. അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ നാലിലും ബിജെപി അധികാരത്തിൽ തിരിച്ചെത്തി.

ബിജെപിയെ പ്രതിരോധിക്കാൻ പ്രാപ്‍തിയുള്ളൊരു നേതൃത്വമോ ബഹുജന പിന്തുണയോ കോൺഗ്രസിനില്ല. ഇടതുപക്ഷവും സിപിഐ എമ്മും മുന്നോട്ടുവയ്‍ക്കുന്നത് ഈ ദുരിതകാലം മുറിച്ചുകടക്കാനുള്ള രാഷ്‍ട്രീയ നയങ്ങളാണ്. ശാസ്‌ത്ര സാങ്കേതിക വളർച്ചയുടെ പുതിയഘട്ടത്തിലേക്ക് മനുഷ്യർ മുന്നേറുന്ന കാലമാണ്‌. ഈ കാലത്തെ അഭിമുഖീകരിക്കാൻ കേരളത്തെ പ്രാപ്‍തമാക്കാനാണ് വിജ്ഞാനസമൂഹമെന്ന മുദ്രാവാക്യം സർക്കാർ മുന്നോട്ടുവയ്‍ക്കുന്നതെന്നും എ വിജയരാഘവൻ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News