എഴു വര്‍ഷത്തിന് ശേഷം അല്‍ഫോന്‍സ് പുത്രന്‍ ചിത്രം; പൃഥ്വിരാജും നയന്‍താരയും പ്രധാനവേഷത്തില്‍

ഏഴു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ തിരിച്ചെത്തുന്നു. ‘ഗോള്‍ഡ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജും നയന്‍താരയുമാണ് പ്രധാനവേഷത്തില്‍ എത്തുന്നത്. അല്‍ഫോണ്‍സ് പുത്രന്‍ തന്റെ ഫേസ്ബുക്കിലൂടെയാണ് ചിത്രത്തിന്റെ വിവരങ്ങള്‍ പങ്കുവച്ചത്.

‘ഏഴ് വര്‍ഷത്തെ ചെറിയ ഇടവേളയ്ക്ക് ശേഷം ഞാന്‍ എന്റെ സിനിമയുമായി തിരിച്ചെത്തുകയാണ്. ”ഗോള്‍ഡ്” ടീസര്‍ ഇന്ന് വൈകുന്നേരം 6 മണിക്ക് മാജിക് ഫ്രെയിംസിന്റെ ചാനലില്‍ യൂട്യൂബില്‍ റിലീസ് ചെയ്യും. ഈ വെള്ളിയാഴ്ച… മാര്‍ച്ച് 25ന് ”ഗോള്‍ഡ്” എന്ന ചിത്രത്തിന്റെ ടീസര്‍ തീയറ്ററുകളില്‍ റിലീസ് ചെയ്യുന്നു. നിങ്ങളുടെ എല്ലാ പ്രാര്‍ത്ഥനകളും അനുഗ്രഹങ്ങളും വേണം. നിങ്ങള്‍ അത് കണ്ടിട്ട് എന്നോട് പറയൂ”. – അല്‍ഫോണ്‍സ് പുത്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News