‘ഇന്ധനകൊള്ള’ തുടരും; നാളെ പെട്രോളിന് കൂടുക 90 പൈസ

രാജ്യത്ത് നാളെയും ഇന്ധന വില കൂടും. നാളെ പെട്രോളിന് 90 പൈസയും ഡീസലിന് 84 പൈസയുമാണ് കൂടുക. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ രാജ്യത്ത് പെട്രോളിന്‍റെയും ഡീസലിന്‍റേയും പാചക വാതത്തിന്‍റെയും വില കൂട്ടിയിരുന്നു. പെട്രോൾ ലീറ്ററിന് 87 പൈസയും ഡീസൽ ലീറ്ററിന് 85 പൈസയുമാണ് ഇന്ന് കൂട്ടിയത്. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപ കൂട്ടിയിരുന്നു.

എണ്ണക്കമ്പനികള്‍ എല്ലാ ദിവസവും വില പുതുക്കി നിശ്ചയിക്കാന്‍ തുടങ്ങിയതോടെ വില വര്‍ദ്ധന ഇനി മിക്ക ദിവസവും ഉണ്ടാകാം. ഒറ്റയടിക്ക് വില കൂട്ടുന്നതിനു പകരം പതുക്കെ പതുക്കെ വില ഉയര്‍ത്തുന്ന രീതിയാകും കമ്പനികള്‍ സ്വീകരിക്കുക. അതു കൊണ്ട് വരും ദിവസങ്ങളിലും വില വര്‍ദ്ധന പ്രതീക്ഷിക്കാം.

അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനെത്തുടർന്ന് നാല് മാസമായി ഇന്ധന വിലയില്‍ മാറ്റമില്ലായിരുന്നു. തെരഞ്ഞെടുപ്പു ഫലത്തിനു പിന്നാലെ ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപ്പോർട്ടുകളുണ്ടായെങ്കിലും, ഫലം വന്ന് ഒരാഴ്ച കഴിഞ്ഞതോടെയാണ് വര്‍ധനവ് വീണ്ടും തുടങ്ങിയത്. പെട്രോൾ ലീറ്ററിന് 87 പൈസയാണ് കൂട്ടിയത്. ഡീസൽ ലീറ്ററിന് 85 പൈസയും കൂട്ടി.

ക്രൂഡ് ഓയില്‍ വിലയിലും വന്‍ വര്‍ദ്ധനവ് ഉണ്ടായി. 7 ശതമാനമാണ് വര്‍ദ്ധനവ്. ക്രൂഡിന് 117 ഡോളറാണ് അന്താരാഷ്ട്ര വിപണിയിലെ ഇപ്പോഴത്തെ വില.വര്‍ധനവ് നിലവില്‍ വന്നതോടെ തിരുവനന്തപുരത്ത് പെട്രോളിന് – 107.31 പൈസയും ഡീസലിന് 94.41 പൈസയുമായി ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോളിന് 105.18 പൈസയും ഡീസല്‍-92.40 പൈസയുമാണ്. കോഴിക്കോട് പെട്രോള്‍ -105.45 ഡീസല്‍ – 92.61 പൈസയുമായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News