മെറ്റക്കെതിരെയുള്ള നടപടി വിനയായി; റഷ്യയില്‍ വാട്സ്ആപ്പിനെ വെട്ടിച്ച് ടെലഗ്രാം

യുക്രൈന്‍ അധിനിവേശത്തിനെതിരെയുള്ള നിലപാട് സ്വീകരിച്ച ‘മെറ്റ’യുടെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പിനെ വെട്ടിച്ച് റഷ്യയില്‍ ടെലഗ്രാമിന്റെ മുന്നേറ്റം. മെറ്റയുടെ കീഴിലുള്ള ഫേസ്ബുക്കിനും ഇന്‍സ്റ്റഗ്രാമിനും റഷ്യ വിലക്കേര്‍പ്പെടുത്തിയിരുന്നെങ്കിലും വാട്സ് ആപ്പ് പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഈ സാഹചര്യത്തിലാണ് ജനപ്രിയ മെസേജിങ് ആപ്പിനെ പിറകിലാക്കി ടെലഗ്രാം മുന്നിലെത്തിയത്. റഷ്യയുടെ നാല് പ്രധാന ടെലികോം ഓപറേറ്റര്‍മാരില്‍ ഒരാളായ മെഗാഫോണാണ് ഇതിന്റെ കണക്കുകള്‍ പങ്കുവെച്ചത്.

ഫെബ്രുവരിയിലെ ആദ്യ രണ്ടു ആഴ്ചകളില്‍ മൊബൈല്‍ ഇന്റനെറ്റ് ട്രാഫിക്കില്‍ 48 ശതമാനമുണ്ടായിരുന്ന ടെലഗ്രാമിന്റെ ഷെയര്‍ മാര്‍ച്ചിലെ ആദ്യ രണ്ടാഴ്ചകളില്‍ 63 ശതമാനമായി മാറിയിരിക്കുകയാണ്. എന്നാല്‍ വാട്സ് ആപ്പിന്റെ ഷെയര്‍ 48ല്‍ നിന്ന് 32 ശതമാനമായി കുറയുകയും ചെയ്തു- മെഗാഫോണ്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News