ആഷ്ലി ബാര്‍ട്ടി വിരമിച്ചു; തീരുമാനം 25-ാം വയസ്സില്‍

ലോക ഒന്നാം നമ്പര്‍ വനിതാ ടെന്നീസ് താരം ആഷ്ലി ബാര്‍ട്ടി വിരമിച്ചു. 25-ാമത്തെ വയസിലാണ് ആസ്ത്രേലിയന്‍ താരം അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.

ഇതാണ് കളി മതിയാക്കാനുള്ള ഉചിതമായ സമയമെന്നും തീരുമാനത്തില്‍ സന്തോഷവതിയാണെന്നും വിരമിക്കല്‍ പ്രഖ്യാപനത്തില്‍ ആഷ്ലി പറഞ്ഞു. ‘ടെന്നീസ് എനിക്ക് സമ്മാനിച്ച എല്ലാത്തിനും വളരെ നന്ദിയുണ്ട്, ഒപ്പം അഭിമാനവും സംതൃപ്തിയും തോന്നുന്നു.എന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി”. ഇന്റഗ്രാം പോസ്റ്റില്‍ ആഷ്ലി പറഞ്ഞു.

ജനുവരിയില്‍ ആസ്ത്രേലിയന്‍ ഓപ്പണ്‍ കിരീടം നേടിയ ആഷ്ലി ബാര്‍ട്ടി 2019ല്‍ ഫ്രഞ്ച് ഓപ്പണ്‍, 2021ല്‍ വിംബിള്‍ഡണ്‍ കിരീടവും ആഷ്ലി നേടിയിട്ടുണ്ട്. തുടര്‍ച്ചയായി 114 ആഴ്ചയായി ലോക ഒന്നാം റാങ്കിലായിരുന്നു ആഷ്ലി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News