ഓട വൃത്തിയാകാൻ ഇറങ്ങിയ എഎപി കൗണ്‍സിലറെ പാലില്‍ കുളിപ്പിച്ച് അണികള്‍

ഓട വൃത്തിയാക്കാനിറങ്ങിയ എഎപി കൗണ്‍സിലറെ പാലില്‍ കുളിപ്പിച്ച് അണികള്‍. കൗണ്‍സിലര്‍ ഹസീബ് ഉല്‍ ഹസനെ പാലില്‍ കുളിപ്പിക്കുന്നതിന്റെ വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അഴുക്കുചാല് നിറഞ്ഞു കവിഞ്ഞ കാര്യം പലതവണ ഉദ്യോഗസ്ഥരുടേയും പ്രദേശത്തെ ബി.ജെ.പി നേതാക്കളുടേയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഫലമുണ്ടായില്ലെന്ന് ഹസന്‍ പറഞ്ഞു. അതുകൊണ്ടാണ് സ്വയം ഓട വൃത്തിയാക്കാന്‍ ഇറങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ദില്ലിയിൽ മൂന്ന് സിവിക് ബോഡീസിനെ ലയിപ്പിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ എഎപി പ്രതിഷേധിക്കുകയാണ്. കഴിഞ്ഞ ദിവസം ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം നല്‍കുകയും ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News