കെ റെയില്‍ സമരം കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന് നടത്തുന്നത്; കോടിയേരി

കെ റെയില്‍ സമരം കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന് നടത്തുന്നതാണെന്ന് കോടിയേരി ബാലകൃഷ്ണന്‍. ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നവുമായി ബന്ധപ്പെട്ടല്ല സമരമെന്നും അദ്ദേഹം പറഞ്ഞു. ഡിപിആര്‍ തയ്യാറാക്കാന്‍ അനുമതി കേന്ദ്രം നല്‍കിയിട്ടുണ്ട്. തത്വത്തില്‍ കേന്ദ്രം അംഗീകരിച്ചിട്ടുമുണ്ട്. അന്തിമാനുമതിയാണ് ഇനി ലഭിക്കേണ്ടത്.

പദ്ധതിയില്‍ നിന്ന് പിന്തിരിയുന്ന പ്രശ്‌നമില്ലെന്നും ജനങ്ങളുമായി യുദ്ധം ചെയ്തല്ല, ജനങ്ങളെ സഹകരിച്ച് പദ്ധതി നടപ്പിലാക്കാനാണ് ലക്ഷ്യമെന്നും കോടിയേരി പറഞ്ഞു. സാമൂഹ്യ ആഘാത പഠനം നടത്തി കല്ലിട്ട ഉടന്‍ ഭൂമി ഏറ്റെടുക്കില്ല, തൃപ്തികരമായ രീതിയില്‍ നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുത്ത ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കൂവെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

യുഡിഎഫ് കാലത്ത് ഹൈ സ്പീഡ് ട്രെയിന്‍ വന്നപ്പോള്‍ എല്‍ഡിഎഫ് പിന്തുണച്ചതാണെന്നും ഇതിനേക്കാള്‍ ചെലവുള്ള പദ്ധതിയായിട്ടും അതിനെ അനുകൂലിച്ചുവെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News