‘തെരഞ്ഞെടുപ്പിൽ തോൽവി എന്നിട്ടും മുഖ്യമന്ത്രി പദം’ ; പുഷ്‌കർ സിങ് ധാമി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റിട്ടും മുഖ്യമന്ത്രി പദം തേടിയെത്തിയ പുഷ്‌കർ സിങ് ധാമി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മുതിർന്ന ബിജെപി നേതാക്കളുടെ സാന്നിധ്യത്തിൽ ഡെറാഡൂണിലെ പരേഡ് ഗ്രൗണ്ടിലാണ് ചടങ്ങുകൾ നടക്കുക.

പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത്ഷാ, ബിജെപി നഡ്ഡ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരും ചുമതലയേൽക്കും. ധാമിക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ ആറു മാസത്തിനുള്ളിൽ ഏതെങ്കിലും സീറ്റിൽ മത്സരിച്ച് ജയിക്കണം. അതിനായി തെരഞ്ഞെടുക്കപ്പെട്ട ബിജെപി പ്രതിനിധികളിൽ ആരെങ്കിലും മാറി നൽകും.

നീണ്ട സസ്‌പെൻസിന് വിരാമം കുറിച്ച് തിങ്കളാഴ്ചയാണ് നിയമസഭാ കക്ഷി നേതാവായി ധാമിയെ പാർട്ടി തെരഞ്ഞെടുത്തത്. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങിന്റെയും മീനാക്ഷി ലേഖിയുടെയും നേതൃത്വത്തിലായിരുന്നു ചർച്ച നടന്നത്. ഇത്തവണ ഉത്തരാഖണ്ഡിലെ ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ മുന്നിൽനിന്ന് നയിച്ചത് പുഷ്‌കർ ധാമിയായിരുന്നു. എന്നാൽ, സ്വന്തം തട്ടകമായ ഖാതിമയിൽ അദ്ദേഹത്തിന് അടിപതറി. തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും പാർട്ടിയുടെ ചരിത്രവിജയത്തിന്റെ ശിൽപിയെന്ന നിലയ്ക്ക് ധാമിക്ക് ഒരുതവണ കൂടി അവസരം നൽകാൻ ബി.ജെ.പി നേതൃത്വം തീരുമാനിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News