ജനങ്ങളെ ബുദ്ധിമുട്ടിലാഴ്ത്തുന്ന സമരവുമായി മുന്നോട്ട് പേകണമോ എന്ന് ബസുടമകള്‍ ചിന്തിക്കണം; മന്ത്രി ആന്റണി രാജു

ജനങ്ങളെ ബുദ്ധിമുട്ടിലാഴ്ത്തുന്ന സമരവുമായി മുന്നോട്ട് പേകണമോ എന്ന് ബസുടമകള്‍ ചിന്തിക്കണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. പണിമുടക്കിയാല്‍ KSRTC കൂടുതല്‍ സര്‍വീസ് നടത്തുമെന്നും ഇതിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

ഓട്ടോ, ടാക്‌സി , ബസ് എന്നിവയ്ക്ക് ഒരുമിച്ച് നിരക്ക് വര്‍ധന നടപ്പാക്കും. സമ്മര്‍ദ്ദ തന്ത്രത്തിലാക്കി കാര്യം നേടിയെടുക്കാമെന്ന് ബസ് ഉടമകള്‍ ചിന്തിക്കേണ്ടെന്നും സമരം ചെയ്തത് കൊണ്ടോ ചെയ്യാത്തത് കൊണ്ടോ നിരക്ക് വര്‍ധന പ്രഖ്യാപിക്കാന്‍ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. വിശദമായ പരിശോധന നടക്കുന്നുണ്ടെന്നും അതിനു ശേഷം പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel