പശ്ചിമ ബംഗാൾ സംഘർഷം; ഇടപെടലുമായി കേന്ദ്രസർക്കാർ

പശ്ചിമ ബംഗാളിലെ ഭീർഭുമിൽ ഉണ്ടായ സംഘർഷത്തിൽ ശക്തമായ ഇടപെടലുമായി കേന്ദ്രസർക്കാർ. ബംഗാൾ സർക്കാറിനോട് കേന്ദ്രം റിപ്പോർട്ട് തേടി. മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകണം. സംസ്ഥാന ബിജെപി ഘടകത്തിന്റെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ചാണ് തീരുമാനം.

ഇതിന് പുറമെ വിഷയം ഏറ്റെടുക്കാൻ ബിജെപിയും തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ബിജെപി സംഘം സ്ഥലം സന്ദർശിക്കും. മുൻ പോലീസ് ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘത്തെ ആണ് വസ്തുതകൾ പഠിക്കാൻ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ നിയോഗിച്ചത്. അക്രമം സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നതിന്റെ തെളിവെന്ന് ഗവർണർ ജഗ്ദീപ് ധൻകർ വ്യക്തമാക്കിയിരുന്നു.

തൃണമൂൽ കോൺഗ്രസ് പ്രാദേശിക നേതാവ് ബാദു ഷെയ്ക്കിനെ അജ്ഞാത സംഘം ബോംബെറിഞ്ഞ് കൊലപ്പെടുത്തിയതിനെ തുടർന്നാണ് കലാപം ഉണ്ടായത്. 20 വീടുകൾക്ക് തീവയ്ക്കുകയായിരുന്നു. തുടർന്ന് 10 പേർ വെന്തുമരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News