ഐക്യരാഷ്ട്ര സഭയുടെ ജലസംരക്ഷണ അവാർഡ് രണ്ട് മലയാളികൾക്ക്

ഐക്യരാഷ്ട്ര സഭയുടെ ജലസംരക്ഷണ അവാർഡ് രണ്ട് മലയാളികൾക്ക്. തൃശൂർ സ്വദേശി വർഗീസ് തരകനും ഡോ കെ ആർ ശ്രീനിക്കുമാണ് പുരസ്കാരം ലഭിച്ചത്.

ചക്ക കൃഷിക്കൊപ്പം ജനസംരക്ഷണത്തിനുള്ള പുതിയ മാതൃക മുന്നോട്ടുവെച്ചതിനാണ് ഇരുവർക്കും പുരസ്കാരം ലഭ്യമായത്. തൃശൂർ കുറുമാൽ കുന്നിലെ ആയുർജാക്ക് ഫാമിലെ ജലസംരക്ഷണത്തിനാണ് വർഗീസ് തരകന് അവാർഡ് ലഭിച്ചത്. ഇവിടത്തെ ജലസംരക്ഷണ രീതി റൂർഖി ഐഐടിയിൽ പാഠ്യവിഷയമാണ്.

യുണൈറ്റഡ് നേഷൻസ് ഡവലപ്മെൻറ് പ്രോഗ്രാം, ഇൻ്റർനാഷണൽ വാട്ടർ അസോസിയേഷൻ, എനർജി റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ സംയുക്തമായി ഏർപ്പെടുത്തിയതാണ് ജലസംരക്ഷണ അവാർഡ്.

യുഎൻ പ്രതിനിധി ഷോക്കോ നോഡ, ലോക്പാൽ ഓഫ് ഇന്ത്യ സെക്രട്ടറി ഭരത് ലാൽ ഐ എഫ് എസ് എന്നിവർ പുരസ്കാരങ്ങൾ സമ്മാനിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here