ചലച്ചിത്രമേളയിലെ പ്രേക്ഷക പുരസ്‌കാരത്തിനുള്ള വോട്ടിംഗ് തുടങ്ങി

26-ാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രേക്ഷകരുടെ ഇഷ്ടചിത്രം തെരഞ്ഞെടുക്കാനുള്ള വോട്ടിംഗ് ആരംഭിച്ചു. മാർച്ച് 25 ന് ഉച്ചക്ക് 12 വരെ പ്രേക്ഷകർക്ക് വോട്ടുകൾ രേഖപ്പെടുത്താം. മത്സര വിഭാഗത്തിലെ 14 ചിത്രങ്ങളാണ് വോട്ടിംഗിനായി പരിഗണിച്ചിരിക്കുന്നത്. അക്കാദമിയുടെ ഔദ്യോഗിക വെബ്സൈറ്റ് https://iffk.in/ വഴിയും എസ്എംഎസ് വഴിയും മൊബൈൽ ആപ്ലിക്കേഷൻ വഴിയും ഡെലിഗേറ്റുകൾക്ക് വോട്ടുചെയ്യാം. എസ് എം എസിലൂടെ വോട്ട് ചെയ്യുന്നതിന് IFFK < space > MOVIE CODE എന്ന ഫോർമാറ്റിൽ ടൈപ്പ് ചെയ്ത് 56070 എന്ന നമ്പറിലേക്കാണ് അയക്കേണ്ടത് .

അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ ചിത്രങ്ങൾ ചുവടെ :

1 – അനറ്റോളിയൻ ലെപ്പേർഡ് (കോഡ് : IC001)
2- കമീലിയ കംസ് ഔട്ട് റ്റു നൈറ്റ് (കോഡ് : IC002)
3- ക്യാപ്റ്റൻ വോൾകൊനോഗോവ് എസ്കേപ്പ്ഡ് (കോഡ് : IC003)
4- ക്ലാര സോള (കോഡ് : IC004)
5- കോസ്റ്റ ബ്രാവ , ലെബനൻ (കോഡ് : IC005)
6- നിഷിദ്ധോ (കോഡ് : IC006)
7- ഐ ആം നോട്ട് ദി റിവർ ഝലം – (കോഡ് : IC007)
8- ലെറ്റ് ഇറ്റ് ബി മോർണിംഗ് (കോഡ് : IC008)
9- മുറിന (കോഡ് : IC009)
10- കൂഴങ്കൽ (കോഡ് : IC010)
11- സുഖ്റ ആൻഡ് ഹെർ സൺസ് (കോഡ് : IC011)
12- ആവാസവ്യൂഹം (കോഡ് : IC012)
13- യൂ റിസെമ്പിൾ മീ (കോഡ് : IC013)
14- യുനി (കോഡ് : IC014)

രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പ്രേക്ഷകപുരസ്കാരം മേളയുടെ സമാപനസമ്മേളനത്തിൽ സമ്മാനിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News