കെ റെയിൽ; സമര നേതാവിന്റെ ആശങ്കകളെ പൊളിച്ചടുക്കി കൈരളി ന്യൂസ് അവതാരകൻ

കെ റെയിൽ വിഷയത്തിൽ സമര നേതാവിന്റെ ആശങ്കകളെ പൊളിച്ചടുക്കി കൈരളി ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ ശരത് ചന്ദ്രൻ.കേന്ദ്ര ഗവൺമെന്റ് അനുമതിയോടെ സാമൂഹികാഘാത പഠനം നടത്തുവാൻ സർവ്വേ കല്ലിടുമ്പോൾ അത് ഭൂമി ഏറ്റെടുക്കുവാൻ ആണെന്ന് ന്യൂസ് ആൻഡ് വ്യൂസ് ചർച്ചയിൽ സംസാരിക്കവേ ബാബു കുട്ടൻചിറ പറഞ്ഞു.

ഒരു സംസ്ഥാനം വളരെ ഗൗരവത്തോടെ കാണുന്ന വിഷയമാണ് കെ റെയിൽ.അതിനാൽ ആശങ്ക അകറ്റുവാൻ സഭയിൽ സർക്കാർ ചർച്ച ചെയ്തു. ഒപ്പം ജനങ്ങളോട് മുഖ്യമന്ത്രി നിരന്തരം സംവദിച്ചു കൊണ്ടിരിക്കുന്നു . എന്നിട്ടും ഇത്തരം വസ്തുതാ വിരുദ്ധമായ വിവരങ്ങൾ എവിടുന്ന് കിട്ടിയെന്നും ബാബു കുട്ടൻചിറയോട് അവതാരകൻ ചോദിച്ചു.

അതേസമയം, നഷ്ടപരിഹാര കണക്കുകൾ കുറിച്ച് കൃത്യമായ ധാരണയില്ലാത്ത സംസാരിച്ച ബാബുവിനോട് വസ്തുതകൾ നിരത്തി ശരത് ചന്ദ്രൻ മറുപടി പറഞ്ഞു. സർക്കാർ നഷ്ടം ഉണ്ടാകില്ലെന്നും ജനങ്ങൾക്കൊപ്പം നിൽക്കുമെന്ന് പറയുമ്പോഴും അതിനെതിരെ എങ്ങനെയാണ് വ്യാജ പ്രചരണം നടത്താനാകുക. റെയിൽവേ നിർമ്മാണത്തിന് സാമൂഹിക ആഘാത പഠനം വേണ്ടയെന്ന് കേന്ദ്രസർക്കാർ പറയുമ്പോഴും പഠനം നടത്തുവാൻ സംസ്ഥാന സർക്കാർ തയ്യാറായിയെന്നും ശരത് ചന്ദ്രൻ കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News