നാവില്‍ കൊതിയൂറും ഉണക്കചെമ്മീന്‍ ചമ്മന്തി

മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന തനിനാടന്‍ വിഭവമാണ് ഉണക്ക ചെമ്മീന്‍ ചമ്മന്തി. ഇത് ഉണ്ടെങ്കില്‍ മറ്റൊരു കറിയും കൂട്ടാനായി വേണമെന്നില്ല. അത്രയ്ക്കും രൂചിയുള്ള വിഭവമാണ് ഉണക്കചെമ്മീന്‍ ചമ്മന്തി.

ആവശ്യമായ ചേരുവകള്‍

1. ഉണക്ക ചെമ്മീന്‍ – അര കപ്പ്
2.തേങ്ങ ചിരകിയത് – മുക്കാല്‍ കപ്പ്
3. ചുവന്ന മുളക് – 7എണ്ണം
4. ഇഞ്ചി- 1 കഷ്ണം
5. ചെറിയ ഉള്ളി- 4-5 എണ്ണം
6. പുളി ഒരു നെല്ലിക്ക വലിപ്പത്തില്‍
7. കറിവേപ്പില- 10-12 എണ്ണം
8. ഉപ്പ് ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം

1. ഉണക്ക ചെമ്മീന്‍ വൃത്തിയാക്കുക. ഒരു പാത്രം ചൂടാക്കി അതിലേക്ക് ചുവന്ന മുളകും ഉണക്ക ചെമ്മീനും ചേര്‍ത്ത് ചെമ്മീന്‍ ഇളം ബ്രൗണ്‍ നിറം ആവുന്നത് വരെ വറുത്തെടുക്കുക. മുളക് കരിയാതെ നോക്കുക- 5-10 മിനിറ്റ് മതിയാകും.

2. വറുത്തെടുത്ത ഉണക്ക ചെമ്മീന്‍, മുളക്, തേങ്ങ ചിരകിയത്, ഇഞ്ചി, ഉള്ളി, പുളി, കറിവേപ്പില, ഉപ്പ് എന്നിവ ചേര്‍ത്ത് അരച്ചെടുക്കുക. വെള്ളം ചേര്‍ക്കാതെ തന്നെ അരച്ചെടുക്കണം. ഉപ്പും പുളിയും പാകത്തിന് ചേര്‍ക്കാം. ഉണക്കച്ചെമ്മീന്‍ ചമ്മന്തി റെഡി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News