ഇന്ധന വില വർധനവ്; പാർലമെന്റിനകത്തും പുറത്തും കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷ എംപിമാർ

ഇന്ധന വില വർധനവും വിലക്കയറ്റവും ഉയർത്തി പാർലമെന്റിനകത്തും പുറത്തും കടുത്ത പ്രതിഷേധം. സമരം ശക്തമായതിനെ തുടർന്ന് രാജ്യസഭയും ലോക്‌സഭയും തൽക്കാലത്തേക്ക് പിരിഞ്ഞു. തുടർച്ചയായ രണ്ടാം ദിവസവും ഇന്ധന വില വർധിപ്പിച്ചിരുന്നു. ഇതിനെ തുടർന്നാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. വില വർധനവിൽ പ്രതിഷേധിച്ച് പ്രതിപക്ഷ എംപിമാർ പാർലമെൻറിന് പുറത്തുള്ള മഹാത്മാ ഗാന്ധി പ്രതിമക്ക് സമീപം ധർണ നടത്തി.

നേരത്തെ കേരളത്തിൽ നിന്നുള്ള എംപിമാർ ഇന്ധന വിലക്കയറ്റത്തിനെതിരെ കൂട്ടത്തോടെ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. രാജ്യസഭയിൽ നൽകിയ നോട്ടീസ് ചെയർമാൻ എം വെങ്കയ്യ നായിഡു തള്ളിയതോടെ തൃണമൂൽ കോൺഗ്രസും ശിവസേനയുമടക്കമുള്ള പ്രതിപക്ഷം പ്രതിഷേധമുയർത്തി. 267ാം റൂൾ പ്രകാരം പാചക വാതകത്തിന്റെയും പെട്രോൾ ഉത്പന്നങ്ങളുടെയും വില വർധനവ് പരിശോധിക്കണമെന്നായിരുന്നു പ്രതിപക്ഷം ആവശ്യപ്പെട്ടത്.

റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില കുതിച്ചുയർന്നിരുന്നു. ഇതിന്റെ പ്രതിഫലനം ഇന്ത്യൻ വിപണിയിലും ഉണ്ടാവുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News