ജൂലിയന്‍ അസാഞ്ജും അഭിഭാഷകയായ കാമുകിയും ഇന്ന് ലണ്ടൻ ജയിലിൽ വിവാഹിതരാകും

ഇൻറർനെറ്റ് ആക്ടിവിസ്റ്റും വിക്കിലീക്‌സ് സ്ഥാപകനുമായ ജൂലിയൻ അസാൻജിന് ഇന്ന് ലണ്ടൻ ജയിലിൽ കല്യാണം. ദക്ഷിണാഫ്രിക്കൻ വംശജയായ ദീർഘകാല പങ്കാളി സ്‌റ്റെല്ല മോറിസിനെയാണ് സൗത്ത് ഈസ്റ്റ് ലണ്ടനിലെ ഉന്നത സുരക്ഷയുള്ള ജയിലിൽ വെച്ച് ഇദ്ദേഹം വിവാഹം ചെയ്യുന്നത്. രണ്ടു ഔദ്യോഗിക സാക്ഷികളും രണ്ടു സുരക്ഷാ ഉദ്യോഗസ്ഥരുമടക്കം ആകെ നാലുപേരാണ് ചടങ്ങിൽ പങ്കെടുക്കുക. 2020 ൽ തന്നെ ഇരുവരും വിവാഹത്തിന് അനുമതി ചോദിച്ച് അധികൃതർക്ക് അപേക്ഷ സമർപ്പിച്ചിരുന്നു.

അഫ്ഗാനിസ്താന്‍, ഇറാഖ് എന്നിവിടങ്ങളിലെ അമേരിക്കന്‍ സൈന്യവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തിയതിനാണ് അസാഞ്ജിനെതിരെ അമേരിക്ക ചാരവൃത്തി കുറ്റം ആരോപിച്ച് കേസെടുത്തത്. തുടര്‍ന്ന് 2012ല്‍ ഇദ്ദേഹം ഇക്വഡോര്‍ എംബസിയില്‍ അഭയം തേടി. ഇതിനിടയിലാണ് തന്റെ അഭിഭാഷകരില്‍ ഒരാളായ സ്‌റ്റെല്ലാ മോറിസുമായി പ്രണയത്തിലാകുന്നത്. ഇരുവരും തമ്മിലുള്ള രഹസ്യബന്ധം രണ്ടു വര്‍ഷം മുമ്പാണ് വെളിപ്പെടുന്നത്. ഇതിനിടയില്‍ ഇരുവര്‍ക്കും രണ്ടു കുട്ടികളുമുണ്ടായി.

യുഎസ് സൈനിക രഹസ്യങ്ങളും നയതന്ത്രരേഖകളുമടക്കമുള്ള വിവരങ്ങൾ പുറത്തുവിട്ടതിന്റെ പേരിൽ 18 കേസുകളിൽ വിചാരണ നേരിടണമെന്ന് യുഎസ് ആവശ്യപ്പെടുന്ന കുറ്റവാളിയാണ് അസാൻജ്. എന്നാൽ താൻ തെറ്റുകളൊന്നും ചെയ്തിട്ടില്ലെന്ന് അവകാശപ്പെടുന്ന ഈ 50 കാരൻ 2019 മുതൽ ബെൽമാർഷ് ജയിലിലാണ് കഴിയുന്നത്. അതിനുമുമ്പ് ഏഴു വർഷം ലണ്ടനിലെ ഇക്വഡോർ എംബസിയിലായിരുന്നു കഴിഞ്ഞിരുന്നത്. എംബസിയിൽ മോറിസിനൊപ്പമുള്ള ജീവിതക്കാലത്ത് ഇദ്ദേഹം രണ്ടു കുട്ടികളുടെ പിതാവായിരുന്നു. അഭിഭാഷകയായ മോറിസ് ഒരു പതിറ്റാണ്ടിലേറെ കാലം അസാൻജിന്റെ ജൂനിയറായി പ്രവർത്തിച്ചിരുന്നു. 2011ൽ അസാൻജിന്റെ നിയമസംഘത്തിലെത്തിയപ്പോഴാണ് ഇരുവരും കണ്ടുമുട്ടിയത്. എന്നാൽ 2015ലാണ് ബന്ധം തുടങ്ങിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel